കൊച്ചി: ലോകത്തിലെ തന്നെ ആദ്യത്തെ ബിഎസ് 6 (സ്‌റ്റേജ് കക) ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യൂവല്‍ വാഹനത്തിന്റെ പ്രൊട്ടോടൈപ്പ് അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. സുസ്ഥിരതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റൊരു നാഴികകല്ല് അടയാളപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട ഇതിലൂടെ. ഫോസില്‍ ഇന്ധനത്തിന്റെ വലിയ രീതിയിലുള്ള ഉപഭോഗത്തിന് ബദല്‍ മാര്‍ഗമാകുന്നതിനും സമഗ്രമായ കുറഞ്ഞ കാര്‍ബണ്‍ ഉദ്‌വമനം കൈവരിക്കാനും കഴിയുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.ടൊയോട്ട അവതരിപ്പിച്ചിരിക്കുന്ന ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യുവല്‍ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ഇന്നോവ ഹൈക്രോസില്‍ നിര്‍മ്മിച്ചതാണ്. ഇന്ത്യയിലെ എമിഷന്‍ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബിഎസ് 6 (സ്‌റ്റേജ് കക) ഇലക്ട്രിഫൈഡ് ഫ് ളെക്‌സ് ഫ്യൂവല്‍ വാഹനത്തിന്റെ ലോകത്തിലെ ആദ്യത്തെ പ്രോട്ടോടൈപ്പാണിത്. പ്രോട്ടോടൈപ്പിനായുള്ള അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ സൂക്ഷ്മമായ കാലിബ്രേഷന്‍, ഹോമോലോഗേഷന്‍, സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഊര്‍ജ്ജ സാന്ദ്രത കുറവായതിനാല്‍ എഥനോളിന്റെ കുറഞ്ഞ ഇന്ധനക്ഷമതയാണ് ഫ് ളെക്്‌സ് ഇന്ധന വാഹനങ്ങള്‍ക്കുള്ള വെല്ലുവിളി. ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ആഗോളതലത്തില്‍ ഫ് ളെക്‌സ്് ഫ്യുവല്‍ എഞ്ചിനും ഇലക്ട്രിക് പവര്‍ട്രെയിനും ഉള്ള ഒരു നൂതന ഹരിത സാങ്കേതികവിദ്യയായി ഇലക്ട്രിഫൈഡ് ഫ് ളെക്‌സ്് ഫ്യുവല്‍ വെഹിക്കിളുകള്‍ അവതരിപ്പിക്കുന്നത്. അതിനാല്‍, 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഇലക്ട്രിക് മോഡില്‍ (നിര്‍ദ്ദിഷ്ട പരീക്ഷണ സാഹചര്യങ്ങളില്‍) പെട്രോള്‍ എഞ്ചിന്‍ അടച്ച് ഓടാന്‍ കഴിയുന്ന ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിളിന്റെ (ടഒഋഢ) കാര്യത്തിലെന്നപോലെ, ഇതിന്റെ ഉപയോഗം ഫ് ളെക്‌സ് ഫ്യുവല്‍ എഞ്ചിനുമായി ചേര്‍ന്ന് ഇലക്ട്രിക് പവര്‍ട്രെയിന്‍ മെച്ചപ്പെടുത്തിയ ഇന്ധനക്ഷമതയിലൂടെ ഈ വെല്ലുവിളിയെ മറികടക്കുന്നുവെന്നും കമ്പനി അവ്യക്തമാക്കി.
അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കൊപ്പം തന്നെ ഫോസില്‍ ഇന്ധന ഉപഭോഗവും കൂടുതലാണ്. സഞ്ചാര കാര്യങ്ങളിലെ ആവശ്യകതകളിലുള്ള വലിയ വര്‍ദ്ധനവ് കാരണം, നിലവില്‍ ഗതാഗത മേഖലയിലാണ് 50 ശതമാനത്തോളവും എണ്ണ ഉപഭോഗവും വേണ്ടി വരുന്നത്. ഇന്ത്യയില്‍ ഗതാഗത മേഖലയിലെ ഊര്‍ജ ഉപഭോഗം 2030ല്‍ 200 ങീേല (മില്ല്യണ്‍ ടണ്‍ എണ്ണയ്ക്ക് തുല്യമായ)യായി ഇരട്ടിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന ഫോസില്‍ ഇന്ധന ഉപഭോഗം വലിയ രീതിയിലുള്ള കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകും. അതുകൊണ്ട് തന്നെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അതിവേഗം മാറ്റമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.