33ന്റെ നിറവില്‍ ഇസാഫ് 

ഇസാഫ് ഫൗണ്ടേഷന്റെ സ്ഥാപകദിനാഘോഷവും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ8ാമത് വാര്‍ഷികവും തൃശൂരില്‍ സംഘടിപ്പിച്ചു

 

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ 33ാം സ്ഥാപകദിനാഘോഷവും, രാജ്യത്തെ പ്രമുഖ സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 8ാമത് വാര്‍ഷികവും തൃശൂരില്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് കെ മറാത്തെ ഉദ്ഘാടനം ചെയ്തു. ഒരു ബാങ്കെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയിലും ഇസാഫ് ബാങ്കിന്റെ പ്രവത്തനങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണമറ്റ ജീവിതങ്ങളില്‍ നന്മയുടെ ദീപമായി പ്രകാശിക്കാന്‍ ഇസാഫിന് ഇനിയും സാധിക്കട്ടെയെന്ന് മന്ത്രി കെ രാജന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍െ്രെപസസ് സ്ഥാപകനും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് സ്ഥാപകദിന സന്ദേശം നല്‍കി. യുനെസ്‌കോ ലേണിങ് സിറ്റി അപ്പെക്‌സ് കമ്മിറ്റി കോര്‍ഡിനേറ്ററും ചേറുര്‍ ഡിവിഷന്‍ കൗണ്‍സിലറുമായ അഡ്വ. വില്ലി ജിജോ, ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മെറീന പോള്‍, ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവേല്‍, പ്രസിഡന്റ് ഡോ. ഇടിച്ചെറിയ നൈനാന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ പി ഇഞ്ചക്കലോടി, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കെ ജോണ്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മികച്ച സഹകരണ സംഘങ്ങള്‍ക്കും മികച്ച സ്ത്രീ സംരംഭകര്‍ക്കും ഇസാഫില്‍ ദീര്‍ഘകാല സേവനം പൂര്‍ത്തീകരിച്ച ജീവനക്കാര്‍ക്കുമുള്ള പുരസ്‌കാരവും സ്ഥാപകദിനത്തില്‍ വിതരണം ചെയ്തു.

 

Spread the love