സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്സ്ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.
കൊച്ചി: ഉപകരണഭാഗങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയും അതുവഴി ആഗോളതലത്തിലുള്ള സെന്‍സര്‍ ഉപകരണങ്ങളുടെ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് വേണ്ടതെന്ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്ന സെന്‍സേഴ്സ് ആന്‍ഡ് ആക്ചുവേറ്റേഴ്സ് അന്താരാഷ്ട്ര സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്സ്ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ്(എംഇഎംഎസ്), സെന്‍സര്‍ മേഖലയില്‍ ഇന്ത്യക്ക് അനന്തമായ സാധ്യതയാണുള്ളതെന്നും സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ഇലക്ട്രോണിക്സ് ഉപകരണഭാഗങ്ങളുടെ വലിയ നിര്‍മ്മാണ കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.തൃശൂരിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി(സിമെറ്റ്), കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗം, ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന് ഓഫ് ഇന്ത്യ(എല്‍സിന), ഇന്റലിജന്റ് ഐഒടി സെന്‍സറിന്റെ മികവിന്റെ കേന്ദ്രം, ഇന്ത്യ ഇനോവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മൂല്യവര്‍ധിത ശൃംഖല, ഉപകരണഭാഗ നിര്‍മ്മാണം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര ഇലക്ട്രോണിക്സ്ഐടി സെക്രട്ടറി എസ് കൃഷ്ണന് പറഞ്ഞു. വ്യവസായങ്ങളും അക്കാദമിക സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ഏറെ പ്രധാനമാണ്. സാങ്കേതികവിദ്യ തയ്യാറായിരിക്കുന്ന പ്രൊജക്ടുകള്‍ക്ക് മന്ത്രാലയം ധനസഹായം നല്‍കുന്നുണ്ട്. രാജ്യത്തെ സെമികണ്ടക്ടര്‍ മേഖലയ്ക്ക് അമ്പതു ശതമാനം സര്‍ക്കാര്‍ ധനസഹായമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സെന്‍സറുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ധനസഹായം തടസ്സനാകില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്ഐടി മന്ത്രാലയ ഗ്രൂപ്പ് കൊഓര്‍ഡിനേറ്റര്‍ സുനിത വര്‍മ്മ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇലക്ട്രോണിക്സ് ഉപകരണഭാഗങ്ങളുടെ നിര്‍മ്മാണത്തില്‍ രാജ്യം ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സെന്‍സറുകള്‍, സെമികണ്ടക്ടറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലാണ്. ഇത്തരം മേഖലകളിലെ ഗവേഷണത്തിന് ധനസഹായം കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അവര്‍ പറഞ്ഞു.ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, സ്വീഡനിലെ ലിങ്കോപിങ് സര്‍വകലാശാലയിലെ പ്രൊഫ. എഡ്വിന് ജാഗര്‍, കാര്‍ട്ടാജെന സര്‍വകലാശാലയിലെ പ്രൊഫ. തോര്‍ബിയോ ഫെര്‍ണാണ്ടസ്, എന്‍ഐടി റൂര്‍ക്കലയിലെ പ്രൊഫ. സൗഗധ കുമാര്‍ കാര്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫ. എന്‍ കെ രേണുക, ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന് ഓഫ് ഇന്ത്യ(എല്‍സിന) പ്രസിഡന്റ് എന്‍ രാംചന്ദ്രന്, സിമെറ്റ് ശാസ്ത്രജ്ഞ ഡോ. എ സീമ, കാലിക്കറ്റ് സര്‍വകലാശാല പ്രൊഫ. യാഹ്യ എ ഐ, ടെലികോം ഡയറക്ടര്‍ നന്ദിനി ബാലസുബ്രഹ്മണ്യം, ഐഎംഇസി ഇന്ത്യ പ്രതിനിധികളായ ജതിന്ദര്‍ സിംഗ്, രവി ഭട്കല് തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
സിമെറ്റ് തൃശൂര്‍ സെന്റര്‍ ഹെഡ് ഡോ. എസ് രാജേഷ് കുമാര്‍, ഐഐഐടിഎംകെ ഡയറക്ടര്‍ പ്രൊഫ. അലക്സ് ജെയിംസ്, ഐഐഒടി മികവിന്റെ കേന്ദ്രം സിഇഒ റിജിന്‍ ജോണ്‍, എല്‍സിന ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് സക്സേന, പാലക്കാട് ഐഐടിയിലെ പ്രൊഫസര്‍മാരായ സുശാഭന്‍ സാധുകന്‍, മിന്റു പരോള്‍, കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ ഡോ. രാജീവ് ജോഷി, അലിഗഢ് സര്‍വകലാശാലയിലെ ഡോ. ഇമാനുദ്ദീന്‍, ലിംകോപിംഗ് സര്‍വകലാശാലയിലെ ഡോ. ജോസ് ഗബ്രിയേല്‍ മാര്‍ട്ടിനെസ്, ഐഐഐടിഎംകെ യിലെ ഡോ. ജോസ് ജോസഫ്, ടാറ്റാ സ്റ്റീലിന്റെ ഡോ. ശ്യാം ചൗധരി, എസ്എഫ്ഒ ടെക്നോളജീസ് ഡയറക്ടര്‍ രാമസ്വാമി നാരായണന്, സിമെറ്റ് തൃശൂരിലെ ഡോ. ഭാഗ്യശ്രീ ബി, തിരുവനന്തപുരത്തെ ഐഐഎസ്ഇആറിലെ ഡോ. വിനായക് വി കാംബ്ലെ, പി എക്യുഎസ് എംഡി വൈദ്യനാഥന്, ഒഇഎന്‍ എംഡി പമേല അന്ന മാത്യൂ, കാലിക്കറ്റ് സര്‍കലാശാലയിലെ പ്രൊഫ. ഷഹീന് ടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.