ചെമ്മീനിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രീയധിഷ്ഠിത മൂല്യനിര്‍ണയത്തില്‍ആവശ്യമായ സീഫുഡ് സംസ്‌കരണ വ്യവസായ പ്രൊഫഷണലുകളെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം
കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍ സിഫ്റ്റില്‍ ചെമ്മീന്‍ ഗുണശോഷണത്തിന്റെ മൂല്യനിര്‍ണയം സംബന്ധിച്ച വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) പ്രോട്ടോക്കോള്‍ അനുസരിച്ച് ചെമ്മീനിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഇന്ദ്രീയധിഷ്ഠിത മൂല്യനിര്‍ണയത്തില്‍ആവശ്യമായ സീഫുഡ് സംസ്‌കരണ വ്യവസായ പ്രൊഫഷണലുകളെ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലനത്തിന്റെ ഉദ്ഘാടനം സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍, ഡോ.കെ.എന്‍. രാഘവന്‍, ഐആര്‍എസ് നിര്‍വഹിച്ചു. സമുദ്രോത്പന്ന ഗുണനിലവാരം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കഴിഞ്ഞ കാലങ്ങളില്‍ സമുദ്രോത്പന്ന വ്യവസായം ഗണ്യമായി വളര്‍ന്ന് 8 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ഐ സി എ ര്‍ സിഫ്ട് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ ചടങ്ങില്‍ അധ്യക്ഷനായി.
സിഫ്ടിലെ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. എ എ സൈനുദ്ധീന്‍, സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. ലാലി എസ്.ജെ., ഡോ. പ്രിയ ഇ.ആര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സമുദ്രോത്പന്ന കയറ്റുമതി യൂണിറ്റുകളില്‍ നിന്നുള്ള 11 പേര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉപഭോക്തൃ സുരക്ഷയും കയറ്റുമതി മാനന്ദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന നിയന്ത്രണ മാര്‍ഗ്ഗമായും ഇന്ദ്രീയധിഷ്ഠിത മൂല്യനിര്‍ണയത്തെ വ്യാഖ്യാനിക്കാന്‍ പരിശീലനത്തിലൂടെ സാധിക്കും.