ശില്‍പശാല മാലിന്യമുക്ത നവകേരളം കോ.കോര്‍ഡിനേറ്റര്‍ കെ.കെ രവി ഉദ്ഘാടനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന വൃത്തി 2025 ദി ക്ലീന്‍ കേരളാ കോണ്‍ക്ലേവിനോടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍പശാല മാലിന്യമുക്ത നവകേരളം കോ.കോര്‍ഡിനേറ്റര്‍ കെ.കെ രവി ഉദ്ഘാടനം ചെയ്തു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ജില്ലയില്‍ ശുചിത്വ മാലിന്യ പരിപാലന രംഗത്ത് ഒരു വര്‍ഷത്തിനിടെ ഉണ്ടായ മാറ്റങ്ങള്‍ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.ജെ ലിജി വിശദീകരിച്ചു.
നിലവില്‍ ജില്ലാ നേരിടുന്ന മാലിന്യ പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. മാലിന്യ സംസ്‌കരണ രംഗത്തു ജില്ലാ നേരിടുന്ന പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ദ്രവ മാലിന്യ സംസ്‌കരണത്തില്‍ ജില്ല ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണ് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ ജനകീയ ഓഡിറ്റ് ആവശ്യമാണെന്നും മാധ്യമങ്ങള്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ രംഗത്ത് പ്രശ്‌നങ്ങള്‍ എന്നത് പോലെ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ബഹജന മധ്യമങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയും, ഇത്തരം അവസരങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണെമെന്ന് മിഷന്‍ അവശ്യപ്പെട്ടു. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ധന്യ ജോസി ആശംസയും ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്. ടി.എസ് സജീര്‍ നന്ദിയും പറഞ്ഞു. ശില്‍പശാലയില്‍ദൃശ്യശ്രവ്യനവമാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.