സഹകരണം പ്രഖ്യാപിച്ച് കിരാനപ്രോയും എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റും 

സീറോകമ്മീഷന്‍ മാതൃക രാജ്യത്തുടനീളമുള്ള പ്രാദേശിക ബിസിനസുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നു കിരാനപ്രോയുടെ സ്ഥാപകനും സിഇഒയുമായ ദീപക് രവീന്ദ്രന്‍ പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എഐക പവേര്‍ഡ് ഒഎന്‍ഡിസി ഇന്റഗ്രേറ്റഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കിരാനപ്രോ റീട്ടെയില്‍ മേഖലയിലെ പ്രമുഖരായ എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റുമായി സഹകരണത്തില്‍. ഈ സഹകരണം രാജ്യത്തെ ആദ്യത്തെ നോകമ്മീഷന്‍ മോഡലാണ്. ഇത് എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റിന് പ്ലാറ്റ്‌ഫോം കമ്മീഷനുകള്‍ ഒഴിവാക്കി അതിന്റെ വരുമാനം പൂര്‍ണ്ണമായും ലഭ്യമാക്കും.പങ്കാളിത്തം വെറുമൊരു ബിസിനസ് നാഴികക്കല്ല് മാത്രമല്ല. കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും നീതിയുക്തവുമായ ഒരു വാണിജ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കിരാനപ്രോയുടെ സ്ഥാപകനും സിഇഒയുമായ ദീപക് രവീന്ദ്രന്‍ പറഞ്ഞു.
ഈ സീറോകമ്മീഷന്‍ മാതൃക രാജ്യത്തുടനീളമുള്ള പ്രാദേശിക ബിസിനസുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റിന് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും അതുവഴി പുതിയവരിലേക്ക് എത്തിച്ചേരുന്നതിനും കിരാനപ്രോയുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ രാജ് കൃഷ്ണന്‍ പറഞ്ഞു.തൃശൂരില്‍ ജനിച്ച രണ്ട് കമ്പനികള്‍ എന്ന നിലയില്‍ എലൈറ്റും കിരാനപ്രോയും തമ്മിലുള്ള സഹകരണം റീട്ടെയില്‍ ബിസിനസിന്റെ നവീകരണത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു