എയര്‍ടെല്ലിന്റെ ആധുനിക സുരക്ഷാ സംവിധാനം, ഉപദ്രവകാരിയെന്ന് ചൂണ്ടിക്കാണിച്ച ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കാന്‍ ഒരു ഉപഭോക്താവ് ശ്രമിക്കുമ്പോള്‍, ആ പേജ് ലോഡ് ആകുന്നതിനെ തടയുകയും തടയാനുള്ള കാരണം വിശദീകരിക്കുന്ന പേജിലേക്ക് ഉപഭോക്താവിനെ വഴിതിരിച്ചു വിടുകയും ചെയ്യുന്നു. ഈ സേവനം ഉടനെ രാജ്യവ്യാപകമായി ലഭ്യമാകുമെന്ന് ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
കോഴിക്കോട് : സ്പാമിനെതിരായ പോരാട്ടത്തില്‍ എയര്‍ടെല്‍ എല്ലാ ആശയവിനിമയ ഓവര്ദിടോപ് (ഒടിടി) ആപ്പുകള്‍, ഇമെയിലുകള്‍, ബ്രൗസറുകള്‍, വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എസ്എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവിധാനം അവതരിപ്പിച്ചു. ഈ സുരക്ഷിതമായ സേവനം എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ നല്‍കും. എയര്‍ടെല്ലിന്റെ ആധുനിക സുരക്ഷാ സംവിധാനം, ഉപദ്രവകാരിയെന്ന് ചൂണ്ടിക്കാണിച്ച ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കാന്‍ ഒരു ഉപഭോക്താവ് ശ്രമിക്കുമ്പോള്‍, ആ പേജ് ലോഡ് ആകുന്നതിനെ തടയുകയും തടയാനുള്ള കാരണം വിശദീകരിക്കുന്ന പേജിലേക്ക് ഉപഭോക്താവിനെ വഴിതിരിച്ചു വിടുകയും ചെയ്യുന്നു. ഈ സേവനം ഉടനെ രാജ്യവ്യാപകമായി ലഭ്യമാകുമെന്ന് ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
രാജ്യത്തുടനീളം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വ്യാപകമാകുന്നതിന്റെ ഫലമായി ഓണ്‍ലൈന്‍ തട്ടിപ്പ് ഭീഷണി എല്ലാ ദിവസവും വളരുകയും ഉപഭോക്താക്കള്‍ മാരകമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്, എല്ലാത്തരം തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് എയര്‍ടെല്‍ എഐഅധിഷ്ഠിത, ബഹുതല ഇന്റലിജന്‍സ് പ്ലാറ്റ്ഫോം രൂപകല്പന ചെയ്തു. അതിനായി, എല്ലാ പ്ലാറ്റ്ഫോമുകളിലും ഡൊമെയ്ന്‍ ഫില്‍ട്ടര്‍ ചെയ്ത് ഭീഷണികളെ കണ്ടെത്തുകയും എല്ലാ ഉപകരണങ്ങളിലും ആ ലിങ്കിനെ തടയുകയും ചെയ്യുന്ന അത്യാധുനിക സംവിധാനം അവതരിപ്പിക്കുന്നു.ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍ തട്ടിപ്പിനിരയാകുമെന്ന പേടിയില്ലാതെ സമാധാനത്തോടെയിരിക്കാന്‍ ഞങ്ങളുടെ ഉപഭോക്താക്കളെ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ സ്പാമില്നിന്നും തട്ടിപ്പില്‍നിന്നും പൂര്‍ണമായും സുരക്ഷിതമാക്കുന്നത് വരെ ഞങ്ങള്‍ തുടര്‍ച്ചയായി പരിശ്രമിച്ചു കൊണ്ടിരിക്കുമെന്ന് ഗോപാല്‍ വിത്തല്‍ പറഞ്ഞു.