ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് ഒരു വര്‍ഷത്തിനു ശേഷം നീക്കം ചെയ്തു 

64കാരനായ അബ്ദുള്‍ വഹാബിന് ഒരു വര്‍ഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമല്ല. പല ആശുപത്രികളിലും ചികിത്സ തേടി. സ്‌കാനിങ്ങില്‍ ശ്വാസകോശത്തില്‍ ഒരു വളര്‍ച്ച കണ്ടെത്തി.

 

കൊച്ചി: 64കാരനായ അബ്ദുള്‍ വഹാബിന് ഒരു വര്‍ഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമല്ല. പല ആശുപത്രികളിലും ചികിത്സ തേടി. സ്‌കാനിങ്ങില്‍ ശ്വാസകോശത്തില്‍ ഒരു വളര്‍ച്ച കണ്ടെത്തി. ട്യൂമര്‍ ആണെന്ന തെറ്റായ രോഗനിര്‍ണയം കാരണം പിന്നീട് അതിനുള്ള ചികിത്സ. എന്നാല്‍ അവസ്ഥയ്ക്ക് മാറ്റമില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത് എന്താണെന്ന് തിരിച്ചറിയാന്‍ ഒരുപാട് വൈകി. ഒടുവില്‍ വിപിഎസ് ലേക്‌ഷോറില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് കണ്ടെത്തിയത്.

തുടര്‍ന്ന് അപൂര്‍വവും സങ്കീര്‍ണ്ണവുമായ ബ്രോങ്കോസ്‌കോപ്പിക് ശസ്ത്രക്രിയയിലൂടെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അബ്ദുള്‍ വാഹിബിന്റെ ശ്വാസകോശത്തില്‍ ഒരു വര്‍ഷത്തിലേറെയായി കുടുങ്ങിക്കിടന്ന 2 സെന്റീമീറ്റര്‍ നീളമുള്ള മീന്‍മുള്ള് പുറത്തെടുത്തു.
ഹൈപ്പര്‍ടെന്‍ഷനും ടൈപ്പ് കക പ്രമേഹവും ഉള്ള അബ്ദുള്‍ വാഹിബിന് പോളിപോയ്ഡല്‍ മാസ്, ശ്വാസകോശത്തില്‍ കുടിങ്ങിയ മീന്‍മുള്ള് എന്നിവകാരണം ലോവര്‍ ഒബ്‌സ്ട്രക്റ്റീവ് ന്യുമോണിയ ആവര്‍ത്തിച്ചുവന്നിരുന്നു.

എന്‍ഡോസ്‌കോപ്പിക് പരിശോധനയിലാണ് അദ്ദേഹത്തിന്റെ ശ്വാസകോശത്തെ തടസ്സപ്പെടുത്തുന്ന വളര്‍ച്ച കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയിലൂടെ മീന്‍മുള്ളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ദീര്‍ഘകാലം അത് ഉള്ളില്‍ ഇരുന്നതിനാല്‍ ഗ്രാനുലോമാറ്റസ് ടിഷ്യു രൂപീകരണത്തിന് കാരണമായി.വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. മുജീബ് റഹ്മാനാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ജനറല്‍ അനസ്‌തേഷ്യയിലാണ് ബ്രോങ്കോസ്‌കോപ്പിക് പോളിപെക്ടമി നടത്തിയത്. ദീര്‍ഘകാലം കുടുങ്ങി കിടന്നതിനാല്‍ മുള്ള് ശ്വാസകോശത്തില്‍ കടുത്ത ഇറിറ്റേഷനും ടിഷ്യു വളര്‍ച്ചയും ഉണ്ടാക്കിയിരുന്നു. ഇത് നീക്കം ചെയ്യുന്നത് വെല്ലുവിളിയായെങ്കിലും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം അത് വിജയകരമായി വേര്‍പെടുത്തി.ഒരു വര്‍ഷത്തിലേറെയായി രോഗിക്ക് തുടര്‍ച്ചയായ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. രോഗം കൃത്യമായി നിര്‍ണ്ണയിക്കുന്നതില്‍ എന്‍ഡോസ്‌കോപ്പിക് പരിശോധന നിര്‍ണായക പങ്ക് വഹിച്ചു. മുള്ളിന് ചുറ്റുമുള്ള വിപുലമായ ഗ്രാനുലേഷന്‍ ടിഷ്യു രൂപീകരണം കാരണം ഈ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. മീന്‍മുള്ള് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നുവെന്ന് ഡോ. മുജീബ് റഹ്മാന്‍ പറഞ്ഞു.

Spread the love