ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിംങിനൊപ്പം നാവിക സേന മേധാവി അഡ്മിറല്‍ ആര് ഹരികുമാര്‍ ഉള്‍പ്പെടെ 800 ലധികം സേന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളായി.
2023 ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതില്‍ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഇതില്‍ 2726പേര് അറസ്റ്റിലായി.
കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നത്. അവരവരുടെ വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍(ജനകീയ ശുചീകരണം) ക്യാംപയിനോടെയാകും തുടക്കം.
ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ്, എകോപന സമിതി ജില്ലാ കമ്മിറ്റിയംഗം കെ.സി സുനീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പ്രതിഷേധത്തിനൊടുവില്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞവര്‍ഷം കേരളതീരത്ത് നിന്നും പിടിച്ച കിളിമീനുകളില്‍ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാള്‍ (എം എല്‍ എസ്) ചെറുതായിരുന്നു
മുച്ചക്ര വാഹനങ്ങളുടെയും സ്കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായി തുടരും
ബ്രിട്ടനില്‍ ആസ്ഥാന മന്ദിരം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ഫ്യൂസലേജിന് സാധിക്കും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ഐഹബ് റോബോട്ടിക്സിന്റെ പ്രൊഡക്ഷന്‍ യൂണിറ്റ് തുറന്നു
.ജൂണ്‍ 9, 10, 11 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്.