കഴിഞ്ഞ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാത്ത പ്രഭ്സുഖന്‍ സിങ് ഗില്‍ ടീം വിട്ടതോടെയാണ് ബംഗളുരു എഫ്സിയില്‍ നിന്ന് ഒരു വര്‍ഷത്തെ വായ്പാ കരാറില്‍ ലാറ ശര്‍മ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.
വിജയത്തോടെ ഡോണ്‍ ബോസ്ക്കോ സ്കൂള്‍ സെപ്തബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇന്റര്‍ സ്കൂള്‍ സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടി.
കെ.എം.സി.സി. യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണിതെന്ന് കെ.എം.സി.സി. യൂത്ത് വിംഗ് പ്രസിഡന്റ് കാര്‍ത്തിക് എം. എസ്, ജനറല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണന് എന്നിവര്‍ വാരര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പരിശീലനത്തില്‍ ടീമില്‍ നിലനിര്‍ത്തപ്പെട്ട വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ്് മൂന്നിന് ആരംഭിക്കുന്ന ഡ്യൂറന്‍ഡ് കപ്പാണ് ടീമിന്റെ ആദ്യലക്ഷ്യം.
കൊല്‍ക്കത്ത, ഗുവാഹത്തി, കൊക്രജാര്‍ എന്നീ മൂന്ന് നഗരങ്ങളിലായി നടക്കുന്ന ഡ്യൂറന്‍ഡ് കപ്പില്‍ ഇത്തവണ 12 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകള്‍ ഉള്‍പ്പെടെ 24 ടീമുകളാണ് മത്സരിക്കുന്നത്. 27 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് ടീമുകളും ഐതിഹാസിക ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
സഹപരിശീലകനായിരുന്ന ഇഷ്ഫാഖ് അഹമ്മദുമായുണ്ടായിരുന്ന കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ സഹപരിശീലകനെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയന്‍സ് ഫൗണ്ടേഷന് ഇഎസ്എ കപ്പ് ദി ബൂഡില്‍സ് ടെന്നീസിലെ വിജയികള്‍ക്കായി ഏര്‍പ്പെടുത്തിയ ഒരു പുതിയ അവാര്‍ഡാണ്
ആദ്യ റൗണ്ടില്‍ 39ന് തോറ്റെങ്കിലും, അടുത്ത രണ്ട് റൗണ്ട് മത്സരങ്ങള്‍ യഥാക്രമം 94, 54 എന്ന സ്കോറിന് ജയിച്ചാണ് രാജസ്ഥാന് അവിശ്വസനീയ തിരിച്ചുവരവും കപ്പും സ്വന്തമാക്കിയത്.
രണ്ടാം റൗണ്ടില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷമാണ് ഈ വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി ടീം ജപ്പാനിലെത്തുന്നത്.
സിംപ്ലി പിരീഡ്സ് എന്ന ഈ ക്യാംപെയിനിലൂടെ കായികമേഖലയില്‍ വനിതാ അത്ലീറ്റുകളുടെ സാന്നിധ്യവും വിജയവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതായി ഒളിമ്പ്യന്‍ ആന്റ് റിലയന്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് അത്ലറ്റ് ലോവ്ലിന ബോര്ഗോഹെയ്ന് പറഞ്ഞു.