Society Today
Breaking News

മലപ്പുറം: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ കാര്‍ കെയറിംഗ് ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്‌സ് മലപ്പുറത്തെ ആദ്യ കാര്‍കെയര്‍ സ്റ്റുഡിയോ ഐഡി കാര്‍ കെയറുമായി സഹകരിച്ച് ആലങ്കോട് കോക്കൂരില്‍ തുറന്നു. ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യ ഡെപ്യൂട്ടി ജിഎം ധീരജ് മംഗാനി, ഐഡി കാര്‍ കെയര്‍ ഉടമ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സഹായത്തോടെ അത്യാധുനിക ടര്‍ട്ല്‍ വാക്‌സ് ഡീറ്റെയ്‌ലിംഗ് ടെക്‌നോളജിയും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് ടര്‍ട്ല്‍ വാക്‌സിന്റെ കാര്‍കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാവുക.

കാര്‍ കെയര്‍, ഡീറ്റെയ്‌ലിംഗ് മേഖലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സേവനങ്ങള്‍ നല്‍കിവരുന്ന സീബാര്‍ട്ട് കാര്‍ കെയറുമായി ടര്‍ട്ല്‍ വാക്‌സ് ചേരുന്നതോടെ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ടര്‍ട്ല്‍ വാക്‌സിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ സെറാമിക്, ഗ്രാഫീന്‍ ശ്രേണിയിലെ സേവനങ്ങള്‍ ലഭ്യമാകും. ഒപ്പം കാര്‍ പേറ്റന്റ്‌പെന്‍ഡിംഗ് ഗ്രാഫീന്‍ സാങ്കേതികവിദ്യയുള്ള ഹൈബ്രിഡ് സൊല്യൂഷന്‍സ്, ഹൈബ്രിഡ് സൊല്യൂഷന്‍സ് തുടങ്ങിയ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും പുതിയ കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭിക്കും.മലപ്പുറത്തെ ഈ പുതിയ സ്റ്റുഡിയോയിലൂടെ വടക്കന്‍ കേരളത്തില്‍ ഉടനീളം മികച്ച കാര്‍ ഡീറ്റെയിലിംഗ് സേവനം നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.

പുതിയ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് മുന്‍പുള്ള ഏറ്റവും നൂതനമായ ഡീറ്റെയിലിംഗ് സേവനങ്ങള്‍ ടര്‍ട്ല്‍ വാക്‌സ് കാര്‍കെയര്‍ സ്റ്റുഡിയോയുടെ സവിശേഷതയാണ്. വാഹനങ്ങളുടെ ബോഡി പെയിന്റിന് ഒരു തരത്തിലും ഹാനികരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പോറലുകള്‍, അങ്ങേയറ്റം അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയില്‍ നിന്ന് വാഹനങ്ങളെ സംരക്ഷിക്കുന്നതിനും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നുവെന്നും അ്‌ദ്ദേഹം പറഞ്ഞു.

ഓട്ടോമൊബീല്‍ മേഖലയേയും ഗുണനിലവാരത്തിനും സ്‌റ്റൈലിനും പേരു കേട്ട ഈ രംഗത്തെ ആഗോള ബ്രാന്‍ഡുകളെയും ആവേശത്തോടെ ഇഷ്ടപ്പെടുന്നവരാകയാല്‍ കാര്‍ കെയര്‍ മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്‌സ് ഇന്ത്യയുമായി സഹകരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഐഡി കാര്‍ കെയര്‍ ഉടമ നൗഫല്‍ കരുവാര കുന്നത്ത് പറഞ്ഞു. ടര്‍ട്ല്‍ വാക്‌സിന്റെ കാര്‍ കെയര്‍ സ്റ്റുഡിയോ പാര്‍ട്ണറാകുന്നതിലൂടെ തങ്ങളുടെ ഉപയോഗക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനമെത്തിക്കുന്നതിനും ലോകോത്തര നിലവാരമുള്ള കാര്‍കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 

Top