Society Today
Breaking News

കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാന്‍ സമ്മാനപ്പെരുമഴയുമായി ബ്രാഹ്മിണ്‍സ്. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും കൈനിറയെ സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് ബ്രാഹ്മിണ്‍സ് ഒരുക്കിയിരിക്കുന്നതെന്ന് ബ്രാഹ്മിണ്‍സ്-വിപ്രോ സെയില്‍സ് പ്രമോഷന്‍സ് മാനേജര്‍ കരണ്‍ കടാരിയ, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉപഭോക്താക്കള്‍ക്കായുള്ള വാല്‍ക്കണ്ണാടി പദ്ധതിയുടെ ബമ്പര്‍ സമ്മാനം 10 പവന്‍ സ്വര്‍ണ്ണത്തിന്റെ  വാല്‍ക്കണ്ണാടിയാണ്. ഇതോടൊപ്പം ആഴ്ചതോറും  ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനം നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ബ്രാഹ്മിന്‍സ് സാമ്പാര്‍ പൊടിയുടെ  പായ്ക്കറ്റിലെ ലോട്ട് നമ്പര്‍ 57575 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. BRAHMINSLOT NODISTRICT എന്ന ഫോര്‍മാറ്റിലാണ് എസ്.എം.എസ് അയയ്‌ക്കേണ്ടത്.കൂടാതെ  ഈ സാമ്പാര്‍ പായ്ക്കറ്റ് ഉപഭോക്താക്കള്‍ സൂക്ഷിച്ചു വെയ്ക്കുകയും വേണം.

സെപ്തംബര്‍ 15 വരെ മാത്രമായിരിക്കും മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരമെന്നും അധികൃതര്‍ വ്യക്തമാക്കി.അശ്വമേധം സ്‌കീമിലൂടെ ബി.എം.ഡബ്ല്യു കാര്‍ ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് വ്യാപാരികള്‍ക്കായി ഈ ഓണക്കാലത്ത് ബ്രാഹ്മിന്‍സ് ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി അശ്വമേധം ബി.എം.ഡബ്ല്യു കാര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തും. കാറിനുള്ളില്‍ എത്ര ബ്രാഹ്മിന്‍സ്  പായ്ക്കറ്റുകളുണ്ടെന്ന് വ്യാപാരികള്‍ പ്രവചിക്കണം. ഉത്തരം നിര്‍ദ്ദിഷ്ട കൂപ്പണുകളില്‍ എഴുതി പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകളില്‍ നിക്ഷേപിക്കണം.

ശരിയുത്തരം പ്രവചിക്കുന്നയാള്‍ക്ക് ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി ലഭിക്കും. ഇതോടൊപ്പം അശ്വമേധം കാര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലെ റീട്ടെയ്‌ലേഴ്‌സിന് മേഖല അടിസ്ഥാനത്തിലും അല്ലാതെയും ദിവസേന സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഉണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഒരോ റീട്ടെയ്‌ലറിനും  അവരുടെ പര്‍ച്ചേസ് ബില്ലിനൊപ്പമാണ് കൂപ്പണുകള്‍ ലഭിക്കുക.ഈ കൂപ്പണുകള്‍ മേഖല തിരിച്ചും ബമ്പര്‍ പ്രൈസിനുവേണ്ടിയുള്ള ബോക്‌സില്‍ നിക്ഷേപിക്കണം.സമ്മാനപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന വിതരക്കാര്‍ക്ക് ലക്ഷ്വറി ക്രൂയിസ് ഷിപ്പില്‍ സൗജന്യ യാത്രാ ടിക്കറ്റ് നല്‍കും. ഓഫറുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍  കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ അശ്വമേധം പദ്ധതി ഫ് ളാഗ് ഓഫ് ചെയ്തു.
 

Top