Society Today
Breaking News

കൊച്ചി: രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് കംപോണന്റ് നിര്‍മാണ കമ്പനികളിലൊന്നായ മിന്‍ഡ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പ്രമുഖ ഒഇഎമ്മില്‍ നിന്നും 750 കോടി രൂപയുടെ ബാറ്ററി ചാര്‍ജര്‍ നിര്‍മാണത്തിന് ഓര്‍ഡര്‍ നേടി. വൈദ്യുത വാഹന (ഇവി) മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തുന്ന സ്പാര്‍ക് മിന്‍ഡയുടെ ഫല്‍ഗ്ഷിപ്പ് കമ്പനിയാണ് മിന്‍ഡ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ബാറ്ററി ചാര്‍ജര്‍ നിര്‍മിക്കുന്നതിനു വേണ്ടിയുള്ളതാണ് നിര്‍ണായകമായ ഈ കരാര്‍.

സുസ്ഥിര സഞ്ചാര പരിഹാരങ്ങളുടെ കാര്യത്തിലും ഇവി വാഗ്ദാന ശ്രേണികള്‍ മെച്ചപ്പെടുത്തുന്നതിലും കമ്പനി പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധതക്ക് അടിവരയിടുന്നതാണ് ഈ വലിയ ഓര്‍ഡര്‍. പൂനെയിലെ സ്പാര്‍ക് മിന്‍ഡയുടെ അത്യാധുനിക നിര്‍മാണ കേന്ദ്രമായ സ്പാര്‍ക് മിന്‍ഡ ഗ്രീന്‍ മൊബിലിറ്റി സിസ്റ്റംസ് െ്രെപവറ്റ് ലിമിറ്റഡില്‍ ആയിരിക്കും ഓര്‍ഡര്‍ അനുസരിച്ചുള്ള ഉത്പന്നം നിര്‍മിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് മൊത്തത്തില്‍ ലഭിച്ച ഓര്‍ഡറുകളില്‍ ഏതാണ്ട് 20 ശതമാനവും വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു.

ഹരിതവും കണക്ടടുമായ സഞ്ചാര രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്പാര്‍ക് മിന്‍ഡയുടെ നേതൃത്വത്തെ ഈ പദ്ധതി കൂടുതല്‍ കരുതുറ്റതാക്കും. സ്പാര്‍ക് മിന്‍ഡയുടെ കരുത്തുറ്റ ഇവി ഉല്‍പ്പന്ന നിരയുടേയും ഉപഭോക്താക്കള്‍ക്ക് വേണ്ടി ശ്രദ്ധയൂന്നുന്നതിന്റേയും സാക്ഷ്യപ്പെടുത്തലാണ് അഭിമാനകരമായ ഈ ഓര്‍ഡറെന്ന് നിര്‍ണായകമായ നേട്ടത്തെ കുറിച്ച് സംസാരിക്കവെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാശ് മിന്‍ഡ പറഞ്ഞു. ആഗോള ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വളര്‍ന്നു വികസിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുവാനുള്ള ഞങ്ങളുടെ കഴിവിന്റെ സാക്ഷ്യപത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top