Society Today
Breaking News

കൊച്ചി: ഇരുപത്തിയൊന്നാമത് ഓള്‍ ഇന്ത്യ ഡേ ആന്റ് നൈറ്റ് ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്് എറണാകുളം  കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍  ഇന്ന് ആരംഭിക്കും. കെ.എം.സി.സി.  യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റാണിതെന്ന്  കെ.എം.സി.സി. യൂത്ത് വിംഗ് പ്രസിഡന്റ്  കാര്‍ത്തിക്  എം. എസ്, ജനറല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാരര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് രാവിലെ 9.30ന് റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ് എ എ  നവാസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഡേ  ആന്‍ഡ് നൈറ്റ് ടൂര്‍ണമെന്റില്‍ മുന്‍ വര്‍ഷത്തെ വിജയികളായ കെപിഎ 123 കണ്ണൂര്‍, ഈസി വേ ലോണ്‍ഡ്രി,  പുഞ്ചിരി സി സി തലശ്ശേരി, അറ്റ്‌ലസ് യുടിസി(കുവൈറ്റ്), ഇന്‍ഡോ റൈഡേഴ്‌സ് (സൗദി അറേബ്യ) തുടങ്ങി കേരളത്തിലെയും കേരളത്തിന് പുറത്ത് നിന്നുമുള്ള മികച്ച അമ്പത് ടീമുകള്‍ പങ്കെടുക്കും.

ഗള്‍ഫ്  രാജ്യങ്ങളില്‍ നിന്ന് അഞ്ച് ടീമുകള്‍ ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കേരളത്തിലെ പ്രബലരായ രണ്ട് സെലിബ്രിറ്റി ടീമുകളും ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകും. കേരള മര്‍ച്ചന്‍സ് ചേംബര്‍  ഓഫ് കൊമേഴ്‌സിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ വര്‍ഷത്തെ ടെന്നീസ് ബോള്‍ ക്രിക്കറ്റ്  ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അമ്പതാം വാര്‍ഷികത്തിന്റെ  പ്രൗഢി വിളിച്ചോതുന്ന രീതിയില്‍ തന്നെയായിരിക്കും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക. ജൂലൈ 20ന് ആരംഭിച്ച് 23ന് സമാപിക്കുീ. നാല് ദിവസം നീണ്ടു നില്‍ക്കുന്ന രാപ്പകല്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗവും, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി, ഐ പി എല്‍ താരം വിഷ്ണു വിനോദ്  തുടങ്ങി സ്‌പോര്‍ട്‌സ് മേഖലയിലെ നിരവധി പ്രമുഖര്‍  അതിഥികളായെത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


 

Top