Society Today
Breaking News

കൊച്ചി:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു ഓഹരിക്ക്  ഒമ്പതു രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. റിലയന്‍സിന്  2023-24 സാമ്പത്തിക വര്‍ഷത്തില്‍  ആദ്യ പാദത്തില്‍ അറ്റാദായം 16,011 കോടി രൂപയാണ്.  കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 17,955 കോടി രൂപയായിരുന്നു.  റിലയന്‍സ് റീട്ടെയിലിന്റെ ഒന്നാം പാദത്തിലെ വരുമാനം 69,962 കോടി രൂപയായും ഓയില്‍ ആന്‍ഡ് ഗ്യാസ് വരുമാനം 4,632 കോടി രൂപയായും ഉയര്‍ന്നു. മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിലെ റെക്കോര്‍ഡ് ലാഭം 19,299 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറ്റാദായം ഈ ത്രൈമാസത്തില്‍ കുറവാണ്. ഓപ്പറേഷന്‍സില്‍ നിന്നുള്ള നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 2.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2023 ജനുവരി,മാര്‍ച്ച് മാസങ്ങളില്‍ 2.16 ലക്ഷം കോടി രൂപയായിരുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതും ഡീസല്‍ പോലുള്ള ഇന്ധനങ്ങളുടെ മാര്‍ജിന്‍ കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം. ഓയില്‍ടുകെമിക്കല്‍ (ഛ2ഇ) വെര്‍ട്ടിക്കല്‍ കുറഞ്ഞതും ഉയര്‍ന്ന പലിശയും മൂല്യത്തകര്‍ച്ചയും കാരണമാണ് ഇടിവ് എന്ന് വിലയിരുത്തപ്പെടുന്നു.

 

 

 

 

 

#reliance

Top