28-July-2023 -
By. sports desk
കൊച്ചി: കല്‍ക്കട്ടയിലെ സോള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 സി ഐ എ സ് സി ഇ നാഷണല്‍ പ്രീ സുബ്രതോ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ എറണാകുളം വടുതല ഡോണ്‍ ബോസ്ക്കോ സീനിയര്‍ സെക്കന്ററി സ്കൂള്‍ ടീം കര്‍ണ്ണാടകയില്‍ നിന്നുള്ള സെന്റ്് ജോസഫ്സ് ബോയ്സ് സ്കൂളിനെ ഏക പക്ഷീകമായ ഒരു ഗോളിന് തകര്‍ത്ത് ചാംപ്യന്മാരായി.ഈ വിജയത്തോടെ ഡോണ്‍ ബോസ്ക്കോ സ്കൂള്‍ സെപ്തബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇന്റര്‍ സ്കൂള്‍ സുബ്രതോ കപ്പ് ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടി. കഴിഞ്ഞ ജൂണ്‍ മാസം തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍തല മത്സരത്തില്‍ വിജയിച്ചാണ് ടീം ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജേതാക്കളായെത്തിയ സ്കൂള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ പ്രതികൂല കാലാവസ്ഥയും മറികടന്നാണ് കുട്ടികള്‍ മികച്ച പ്രകടനം കഴ്ചവെച്ചതെന്ന് പ്രിന്‍സിപ്പാള്‍ ഫാ. കുരിയാക്കോസ് ശാസ്താകാലയും, മുഖ്യപരിശീലകന്‍ വിശാല്‍ വിന്‍സന്റും, ഫിസിക്കല്‍ എഡുക്കേഷന്‍ മേധാവി ശ്യാംനാഥും പറഞ്ഞു. വിജയികള്‍ക്ക് ട്രോഫിയും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിച്ചു. മത്സരം സംഘടിപ്പിച്ചത് ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഫോര്‍ ദ ഇന്‍ഡ്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനാണ്. ആദ്യത്തെ ഇന്ത്യന്‍ ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയുടെ പേരില്‍ 1960 മുതല്‍ എല്ലാ വര്‍ഷവും ഈ അന്താരാഷ്ര ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചുവരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ചാമ്പ്യന്‍ സ്കൂള്‍ ടീമുകളുമായുള്ള അടുത്ത മത്സരങ്ങള്‍ ഡോണ്‍ ബോസ്ക്കോ ടീമിന്റെ കിരീടത്തിലെ പൊന്‍ തൂവലാകും.