Society Today
Breaking News

കൊച്ചി: യുവ ഗോള്‍കീപ്പര്‍ ലാറ ശര്‍മയെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. സച്ചിന്‍ സുരേഷിന് പുറമെ രണ്ടാമത്തെ ഗോളിയായാണ് ലാറ ശര്‍മ ടീമിലെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വല കാത്ത പ്രഭ്‌സുഖന്‍ സിങ് ഗില്‍ ടീം വിട്ടതോടെയാണ് ബംഗളുരു എഫ്‌സിയില്‍ നിന്ന് ഒരു വര്‍ഷത്തെ വായ്പാ കരാറില്‍ ലാറ ശര്‍മ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്. നിലവില്‍ താരം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.  

ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ കരിയര്‍ തുടങ്ങിയ ലാറ ശര്‍മ്മയെന്ന 24 കാരന്‍, ഇന്ത്യന്‍ ആരോസ്, എടികെ (റിസര്‍വ്‌സ്) ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. ദേശീയ ടീമിന്റെ അണ്ടര്‍ 18 ടീമിനെയും പ്രതിനിധീകരിച്ചിരുന്നു.  കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുള്ള അവസരം വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് ലാറ ശര്‍മ പറഞ്ഞു. ടീമിന്റെ ആരാധകരും അന്തരീക്ഷവും വലിയ ഊര്‍ജമാണ് നല്‍കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.ലാറ ശര്‍മ്മയെ നിറഞ്ഞ ഹൃദയത്തോടെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ബഌസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ്  ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു.

 

 

 

 

 

 

#keralablastersfc #larasharma #isl
 

Top