1-August-2023 -
By. Business Desk
തിരുവനന്തപുരം: ടാറ്റാ സംരംഭമായ ബിഗ്ബാസ്‌ക്കറ്റ് (www.bigbasket.com)തിരുവനന്തപുരത്തും കോഴിക്കോടും പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 30,000ത്തിലേറെ വരുന്ന നിത്യോപയോഗ സാധനങ്ങള്‍ അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. 5000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയത് 6% ഇളവോടെ ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റ് അങ്ങനെ ഷോപ്പിംഗ് എളുപ്പമാക്കുന്നതിനൊപ്പം ആദായകരവുമാക്കും. ആദ്യ ഓര്‍ഡറിനൊപ്പം 200 രൂപയുടെ സവിശേഷ ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരത്തും കോഴിക്കോടും സേവനമാരംഭിക്കുന്നതോടെ ഈ മേഖലകളിലെ നിത്യോപയോഗ സാധനങ്ങളുടെ ഷോപ്പിംഗ് രംഗം ബിഗ്ബാസ്‌ക്കറ്റ് മാറ്റിമറിയ്ക്കുമെന്ന് ബിഗ്ബാസ്‌ക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോന്‍ പറഞ്ഞു.
കേരളത്തിന്റെ തലസ്ഥാന നഗരവും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നുമായ തിരുവനന്തപുരം ബിഗ്ബാസ്‌ക്കറ്റിന്റെ പ്രധാനവിപണിയായാണ് കമ്പനി കാണുന്നത്. കോഴിക്കോടിനും കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന് എന്ന പ്രാധാന്യവുമുണ്ട്. അതിവേഗത്തിലുള്ള ഡെലിവറി സേവനവും ചോദ്യങ്ങളൊന്നും ചോദിക്കാതെയുള്ള റിട്ടേണ്‍ നയവുമാണ് ആയാസരഹിതമായ ഷോപ്പിംഗ് ഉറപ്പുവരുത്തുന്ന മറ്റ് ബിഗ്ബാസ്‌ക്കറ്റ് ഘടകങ്ങള്‍. അരി, പരിപ്പുവര്‍ഗങ്ങള്‍, എണ്ണകള്‍, മസാലകള്‍, പെഴ്‌സണല്‍ ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, അടുക്കളയിലും വീട്ടില്‍ പൊതുവിലും ആവശ്യമായ സാധനങ്ങള്‍ തുടങ്ങിയ എല്ലാ നിത്യോപയോഗസാധനങ്ങളും ബിഗ്ബാസ്‌ക്കറ്റിലൂടെ ലഭ്യമാണ്. ടാറ്റാ കമ്പനി എന്ന നിലയിലുള്ള വിശ്വാസ്യതയും ആധികാരികതയുമാണ് ബിഗ്ബാസ്‌ക്കറ്റിനെ ജനപ്രിയമാക്കുന്ന മറ്റ് ആകര്‍ഷണങ്ങള്‍. കൂടുതല്‍ വില്‍പ്പന എന്നതിനേക്കാള്‍ ഗുണനിലവാരത്തിലും ആദായവിലയിലും ഊന്നുന്നതിലൂടെയാണ് ചുരുങ്ങിയ കാലം കൊണ്ട് കമ്പനി ഇന്ത്യയെങ്ങും ഉപഭോക്താക്കളുടെ പ്രിയബ്രാന്‍ഡായി തീര്‍ന്നത്.കേരളം ബിഗ്ബാസ്‌ക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും ഹരി മേനോന്‍ പറഞ്ഞു.
തിരുവനന്തപുരത്തേയ്ക്കും കോഴിക്കോടേയ്ക്കും ഇപ്പോള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചത് ഈ മേഖലകളിലെ വളരുന്ന അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്തുള്ള കമ്പനിയുടെ സ്വാഭാവിക വളര്‍ച്ചയുടെ ഭാഗമാണ്. കൊച്ചിയില്‍ ബിഗ്ബാസ്‌ക്കറ്റിനു ലഭിക്കുന്ന ആവേശകരമായ പ്രതികരണവും ഈ പട്ടണങ്ങളുടെ സാധ്യതകളിലേയ്ക്ക് തങ്ങളെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'നിത്യോപയോഗസാധനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്ന സേവനത്തിന്റെ ഈ വളര്‍ച്ചയില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങളിലൂടെയും ആദായവിലകളിലൂടെയും ഇന്ത്യയെങ്ങും വന്‍വളര്‍ച്ച നേടിയ ബിഗ്ബാസ്‌ക്കറ്റിന് അത് തിരുവനന്തപുരത്തും കോഴിക്കോടും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 400ലേറെ പട്ടണങ്ങളില്‍ ബിഗ്ബാസ്‌ക്കറ്റിന് ഇപ്പോള്‍ സാന്നിധ്യമുണ്ട്. ഈ പട്ടണങ്ങളിലത്രയും ദിവസം തോറും മികച്ച ഗുണനിലവാരത്തിലും ആദായവിലയിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഗ്രോസറി വിപണിയിലെ മുന്‍നിരസ്ഥാനമാണ് ബിഗ്ബാസ്‌ക്കറ്റിനുള്ളത്. രാജ്യത്തെ ഓണ്‍ലൈന്‍ ഗ്രോസറി സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ 4.7 എന്ന ഉയര്‍ന്ന ആപ്പ് റേറ്റിംഗും ബിഗ്ബാസ്‌ക്കറ്റിനുണ്ട്. മാസംതോറും 1.5 കോടി ഉപഭോക്താക്കള്‍ക്ക് സേവനമെത്തിക്കുന്ന കമ്പനിയുടെ ഇപ്പോഴത്തെ വരുമാനം 1.2 ബി്‌ല്യണ്‍ ഡോളറാണ്.