1-August-2023 -
By. Business Desk
കൊച്ചി: കേരളത്തില്‍ ബസ് ഗതാഗതം എല്ലാവര്ക്കും കൂടുതല്‍ പ്രാപ്യവും തടസരഹിതവുമാക്കി ക്ലിയര്‍ട്രിപ്പ്. ഫ് ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സംസ്ഥാനത്ത് 4500 ലധികം പുതിയ ബസ് സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ടേഷന് കോര്‍പ്പറേഷനുമായും (കെഎസ്ആര്‍ടിസി) മറ്റ് പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചുകൊണ്ടാണ് യാത്രക്കാര്‍ക്ക് വിവിധ ബസ് സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്ര കണക്റ്റിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷമാദ്യമാണ് ക്ലിയര്‍ട്രിപ്പ് ബസ് സര്‍വീസുകള്‍ക്കും തുടക്കം കുറിക്കുന്നത്. പത്ത് ലക്ഷം ബസ് കണക്ഷനുകളുള്ള കമ്പനി രാജ്യത്തെ ഏറ്റവും വിപുലമായ ബസ് ശൃംഖല നിര്‍മ്മിക്കാനും പദ്ധതിയിടുന്നു. ലോഞ്ച് ചെയ്തതുമുതല് പ്രതിമാസം 100 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്.
കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലിയര്‍ട്രിപ്പ് ഹെഡ് ഓഫ് സ്ട്രാറ്റജി കാര്‍ത്തിക് പ്രഭു പറഞ്ഞു. 'ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം സഞ്ചരികള്‍ ഇപ്പോഴും വലിയ രീതിയില്‍ തിരഞ്ഞെടുക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. കേരളത്തിന്റെ വിനോദസഞ്ചാരത്തിന് മികച്ച പിന്തുണ നല്‍കികൊണ്ട് അന്തര്‍സംസ്ഥാന, പ്രാദേശിക യാത്രകളെ സഹായിക്കുന്നതിന് റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനാകുമെന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബസ് സര്‍വീസുകള്‍ അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത സുതാര്യത വഴി ഉപയോക്തൃ ആവശ്യങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യുകയാണ് ക്ലിയര്‍ട്രിപ്പ്.
24 മണിക്കൂര്‍ വോയ്സ് ഹെല്‍പ്പ്ലൈനിനൊപ്പം ഓരോ ബസ് ബുക്കിംഗിനും സൂപ്പര്‍കോയിനുകള്‍ നേടാനും സെല്‍ഫ് സെര്‍വ് റദ്ദാക്കലും സാധ്യമാണ്. കണ്‍വീനിയന്‍സ് ഫീസ് ഇല്ലയെന്നതും 24 മണിക്കൂര്‍ റീഫണ്ടുകളും മറ്റ് പ്രധാന സവിശേഷതകളാണ്. വൈമാനിക യാത്ര, ഹോട്ടലുകള്‍, ബസുകള്‍ എന്നിവയ്ക്ക് കീഴിലുള്ള ഓഫറുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും പണത്തിന് മൂല്യമെന്ന പ്രതിബദ്ധതിയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായും (ഒടിഎ) അടുത്തിടെ അംഗീകാരം നേടിയിരുന്നു.