Society Today
Breaking News

കൊച്ചി/ മുംബൈ: പാശ്ചാത്യ ഡിസൈനര്‍ വസ്ത്ര ശേഖരത്തിന് പേരുകേട്ട,  വിഖ്യാത ഫാഷന്‍ഗുരു ദീപ ചികര്‍മനെയുടെ  ഡിസൈനര്‍ ബ്രാന്‍ഡായ എന്‍ക്രസ്റ്റഡ് ഇനി  അജിയോയില്‍ മാത്രം ലഭ്യമാകും.ഇന്ത്യന്‍ നെയ്ത്തുക്കാരുടെ കരവിരുതിനൊപ്പം ഫാഷനും ഗ്ലാമറും സമന്വയിപ്പിച്ചുകൊണ്ട്, എന്‍ക്രസ്റ്റഡ് ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കും..മികച്ച തുണിത്തരങ്ങള്‍ ഉപയോഗിച്ച് മനോഹരമായി രൂപകല്‍പ്പന ചെയ്തതും മികച്ച നെയ്ത്ത്  സവിശേഷതകള്‍ ഉള്ളതമായ എന്‍ക്രസ്റ്റഡ് ഉയര്‍ന്ന മൂല്യമുള്ള അന്തര്‍ദേശീയ വസ്ത്ര ബ്രാന്‍ഡാണ്.ലോകമെമ്പാടുമുള്ള ഗ്ലോബല്‍ ഫാഷന്‍ ഹൗസുകള്‍ക്കായി ഡിസൈനര്‍  വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവത്തില്‍ നിന്നാണ് ദീപ ചികര്‍മനെ തന്റെ സര്‍ഗ്ഗാത്മക പ്രതിഭയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2015ല്‍, ആഡംബര ഡിസൈനര്‍ വസ്ത്രങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ദീപയുടെ കാഴ്ചപ്പാടില്‍ നിന്നാണ് എന്‍ക്രസ്റ്റഡ് എന്ന ബ്രാന്‍ഡ് പിറന്നത്.  ടോപുകള്‍, അടിവസ്ത്രങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍ എന്നിവയാണ് എന്‍ക്രസ്റ്റഡിലെ പ്രധാന   ഉത്പ്പന്നങ്ങള്‍. ഒരു പുതിയ അവധിക്കാലപ്രചോദിതമായ ശേഖരം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍ക്രസ്റ്റഡ് ഇപ്പോള്‍.

 

 

 

 

#ajio
 

Top