7-August-2023 -
By. news desk
തിരുവനന്തപുരം: ജലസ്രോതസ്സുകളുടെ പ്രാധാന്യം പ്രകീര്‍ത്തിച്ചുകൊണ്ട്, രാജ്യത്തെ പ്രമുഖ റേഡിയോ ശൃംഖലകളിലൊന്നായ ബിഗ് എഫ്എം, ഭാരത സര്‍ക്കാരിന്റെ സാംസ്കാരിക മന്ത്രാലയവുമായി ചേര്‍ന്ന് 'ജല്‍ യാത്ര' എന്ന കാമ്പയിനുമായി കൈകോര്‍ത്തു.. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമെന്ന നിലയില്‍, നദികളുടെ അറിയപ്പെടാത്ത കഥകളെക്കുറിച്ച് ശ്രോതാക്കളെ ബോധവല്‍ക്കരിക്കാനും ജലസ്രോതസ്സുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷവും ഇന്ത്യയിലെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കാനും സ്മരിക്കാനുമായുള്ള ഭാരത സര്‍ക്കാരിന്റെ ഒരു സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്.
ശ്രോതാക്കള്‍ക്ക് നമ്മുടെ നദികളുടെ സത്തയുമായി ബന്ധപ്പെടാനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നേടാനും അതുല്യമായ അവസരം നല്‍കുന്നതാണ് ജല്‍ യാത്ര സംരംഭം. 12 ആഴ്ച നീളുന്ന കാമ്പയിന് മെയ് മാസത്തിലാണ് ആരംഭിച്ചത്. ജനങ്ങളുടെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗായകന് അതുല്‍ നറുകരയുടെ മെഗാ സംഗീത പരിപാടി അരങ്ങേറി. ഏറെ പ്രത്യേകതകളുള്ള ജല്‍ യാത്ര കാമ്പെയ്നിനായി സാംസ്കാരിക മന്ത്രാലയവുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ബിഗ് എഫ്എം സിഒഒ സുനില്‍ കുമാരന് പറഞ്ഞു. ജലത്തിന്റെ അതീവപ്രാധാന്യത്തെക്കുറിച്ച് ശ്രോതാക്കളുമായി സംവദിക്കാനും ബോധവത്കരിക്കാനുമുള്ള അപൂര്‍വ്വ അവസരമാണിത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി ചേര്‍ന്നുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ നദികളെ കുറിച്ച് അഭിമാനവും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കുന്ന അര്‍ത്ഥവത്തായ ഒരു സംരംഭമാണിത്. നദികള്‍ക്ക് ഇന്ത്യയില്‍ പരിപാവനമായ സ്ഥാനമാണുള്ളത്. ഈ അമൂല്യമായ ജീവരേഖകള്‍ വരും തലമുറകളിലേക്ക് സംരക്ഷിക്കുന്നതിനായി പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ബിഗ് എഫ് എം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു . ഈ കാമ്പെയ്നിലൂടെ, ഇത്തരം ലക്ഷ്യങ്ങളുള്ള കൂടുതല്‍ സംരംഭങ്ങളുടെ മുന്‍നിരയില്‍ തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.