9-August-2023 -
By. news desk
കൊച്ചി: വനിതാ സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ പ്രത്യേക പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.ജേക്കബ്ബ്. വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ജില്ലാ വ്യാപാരഭവന് ഹാളില്‍ സംഘടിപ്പിച്ച വനിത സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകോപന സമിതി വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, എം.സി.പോള്‍സണ്‍, ജയപീറ്റര്, സിനിജ റോയി, സുനിത വിനോദ്, ഫ്രാന്‍സിസ് തേവര തുടങ്ങിയവര്‍ സംസാരിച്ചു.മോട്ടിവേഷണല്‍ സ്പീക്കര്‍ അരുണ്‍ ജോസ് സെമിനാറില്‍ മോഡറേറ്ററായിരുന്നു.
#kvves