21-August-2023 -
By. Business Desk
കൊച്ചി: ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുന്‍നിര പ്രീമിയം മെന്സ്വെയര് ബ്രാന്‍ഡായ ലൂയിസ് ഫിലിപ്പ്, ഓണത്തിന് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടസ്ക്കര്‍' എന്ന പേരില്‍ വസ്ത്രശേഖരം അവതരിപ്പിക്കുന്നു. ഓണാഘോഷങ്ങളുടെ സത്തയെ ഉള്‍ക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ വിപണിയിലെത്തിക്കുന്നത്. ഓണത്തിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത ശേഖരമാണ് ലൂയിസ് ഫിലിപ്പ് അവതരിപ്പിക്കുന്നതെന്ന് സിഒഒ: ഫരീദ കാളിയാടന്‍ പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവുമായ സംസ്കാരത്തിനനുസരിച്ച് ഫാഷന്‍ സൃഷ്ടിക്കുന്നതില്‍ ലൂയിസ് ഫിലിപ്പ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ആധുനിക ട്രെന്‍ഡുകളുടേയും പഴയ ആചാരങ്ങളുടേയും സംയോജനമാണ് ഓണത്തിനായുള്ള പ്രത്യേക ശേഖരമെന്ന് ഫരീദ കാളിയാടന്‍ ചൂണ്ടിക്കാട്ടി. ഗുണമേന്മയിലും പുതുമയിലും പേരുകേട്ട ലൂയിസ് ഫിലിപ്പിന്റെ ഓണം ശേഖരം മികവിനും മികച്ച കരകൗശലത്തിനും ഉള്ള പ്രതിബദ്ധതയുടെ തെളിവാണ്. ഓണവുമായി ബന്ധപ്പെട്ട നിറങ്ങളും സങ്കീര്‍ണ്ണമായ പാറ്റേണുകളും സാംസ്കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കുംവിധമാണ് രൂപകല്‍പ്പന.
ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജഗാംഭീര്യത്തിനുള്ള ആദരവുകൂടിയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടസ്ക്കര്‍'. ആനകളുടെ മഹത്വം പകര്‍ത്തുന്ന നാല് അതുല്യമായ പ്രിന്റ് ഡിസൈനുകള്‍ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കേരളത്തിലെ തിരഞ്ഞെടുത്ത എക്സ്ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലൂയിസ് ഫിലിപ്പ് ഓണം കളക്ഷന്‍ ലഭ്യമാണ്.