Society Today
Breaking News

കൊച്ചി: സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. വൈകിട്ട് 3 മണിക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ സെമിയില്‍ എ ഗ്രൂപ്പ് ജേതാക്കളായ കാസര്‍ഗോഡ്, സി ഗ്രൂപ്പ് ജേതാക്കളായ മലപ്പുറത്തെ നേരിടും. ഇന്നലെ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലത്തെ 91ന് തോല്‍പ്പിച്ചാണ് മലപ്പുറം സെമിയില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ ഇടുക്കിയ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അക്ഫല്‍ അജാസ് ഹാട്രിക് നേടി. ജിതിന്‍ കൃഷ്ണ ഇരട്ടഗോള്‍ നേടി.

ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ രണ്ട് ടീമുകള്‍ തമ്മിലുള്ള സെമി മത്സരം ഏറെ വീറും വാശിയും നിറഞ്ഞതാവും. മലപ്പുറമാണ് നിലവിലെ ജേതാക്കള്‍. ഗ്രൂപ്പ് ബി ജേതാക്കളായ എറണാകുളവും, ഗ്രൂപ്പ് ഡി ജേതാക്കളായ തൃശൂരും തമ്മിലാണ് വൈകിട്ട് 4.30ന് രണ്ടാം സെമി. ആദ്യ മത്സരത്തില്‍ കോട്ടയത്തെ 42ന് തോല്‍പിച്ച തൃശൂര്‍, രണ്ടാം മത്സരത്തില്‍ വയനാടിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കുകയായിരുന്നു. സെമി ഉറപ്പാക്കാന്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്ന വയനാട്, അവസാന മിനിറ്റുകളിലെ പിഴവുകളില്‍ കോട്ടയത്തോട് 34ന് തോറ്റു. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ഡി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വയനാടിന്റെ തോല്‍വി.
 

Top