22-August-2023 -
By. news desk
കൊച്ചി: പവിഴം അരിക്കാരന്‍ ഗ്രൂപ്പ് സ്ഥാപകന്‍ എന്‍ വി പാപ്പച്ചന്റെ സ്മരണക്കായി രൂപീകരിച്ച എന്‍. വി പാപ്പച്ചന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2023 24 വര്‍ഷത്തെ പ്രവര്ത്തനൊദ്ഘാടനം, ഗ്രൂപ്പിന്റെ 31 മത് വാര്‍ഷികം എന്നിവ ''പൊന്നോണം 2023' എന്ന പേരില്‍ ഈ മാസം 25, 26 തീയതികളില്‍ കൂവപ്പടി പവിഴം നഗറില്‍ നടക്കും.വെള്ളിയാഴ്ച വൈകീട്ട് 5ന് ആരംഭിക്കുന്ന പവിഴം ജീവനക്കാരുടെയും അതിഥി തൊഴിലാളികളുടെയും വിവിധ കലാ കായിക പരിപാടികളോടെ പൊന്നോണം 2023 നു തുടക്കമാകുമെന്ന് ചെയര്മാന് എന്‍. പി ജോര്‍ജും മാനേജിംഗ് ഡയറക്ടര്‍ എന്‍. പി ആന്റണിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് രാവിലെ 8 മുതല്‍ പൂക്കളം, വിനോദ കായിക മത്സരങ്ങള്‍, പവിഴം രാജ പവിഴം റാണി തെരഞ്ഞെടുപ്പ്, 70 ല്‍ പരം ആളുകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര, പഴയിടം മോഹനന് നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന 2000 പേര്‍ക്ക് ഓണസദ്യ, ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയുമുണ്ടാകും. തുടര്‍ന്ന് അരങ്ങേറുന്ന 500 പേരുടെ പുലികളി ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. വേള്‍ഡ് റെക്കോര്‍ഡ്സ് യൂണിയന് പ്രതിനിധികള്‍ പുലികളി വീക്ഷിക്കുന്നതിന് എത്തുന്നുണ്ട്.
വൈകിട്ട് 5 ന് സാംസ്ക്കാരിക സമ്മേളനം മന്ത്രി പി രാജീവും ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടു കോടിയിലധികം രൂപ ചെലവഴിച്ചു ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി. പി തങ്കച്ചനും നിര്‍വ്വഹിക്കും. അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അധ്യക്ഷനായിരിക്കും. 5000 പേര്‍ക്കുള്ള ഓണക്കിറ്റ് വിതരണം, ചികിത്സാ സഹായ പദ്ധതി, ഭവന നിര്‍മ്മാണ പദ്ധതി, വിവാഹ സഹായ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനം,എസ് എസ് എല്‍ സി പ്ലസ് ടു അവാര്‍ഡ് വിതരണം, തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് മറ്റു പരിപാടികള്‍.ബെന്നി ബഹനാന് എം പി, റോജി എം ജോണ്‍ എം എല്‍ എ, മുന്‍ എം എല്‍ എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്മാന് ബാബു ജോസഫ്, ടെല്‍ക്ക് മുന്‍ ചെയര്മാന് എന്‍.സി മോഹനന്, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് ബേസില്‍ പോള്‍, കെ. കെ അഷറഫ് തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും, പി അനില്‍കുമാര്‍, ഫാ. പോള്‍ മടശ്ശേരി, ഫാ. പോള്‍ മനയപ്പിള്ളി, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍മാരായ റോയ് ജോര്‍ജ്, ഗോഡ്വിന് ആന്റണി എന്നിവര്‍ പ്രസംഗിക്കും. രാത്രി 7 ന് മെഗാ ഷോ.