22-August-2023 -
By. news desk
തിരുവനന്തപുരം: കേരളത്തിലെ ആദ്യ എഐ സ്‌കൂള്‍ തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവനില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആദ്യ എഐ സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യുന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.
100 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസസ് പരിശീലനം നല്‍കുന്ന വേദിക് ഐഎഎസ് അക്കാദമിയുടെ പദ്ധതിക്കും തുടക്കം കുറിച്ചു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന താപസി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന താപസി, വേദിക് ഇ സ്‌കൂള്‍ ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. യുഎസിലെ ഐ ലേണിങ്ങ് എന്‍ജിന്‍സുംവേദിക് ഇ സ്‌കൂളുമായി സഹകരിച്ചാണ് പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവനിലെഎഐ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 130 ഓളം മുന്‍ ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും, വൈസ് ചാന്‍സലര്‍മാരും അടങ്ങുന്ന കമ്മിറ്റിയാണ് വേദിക് ഇ സ്‌ക്കൂളിന് നേതൃത്വം നല്‍കുന്നത്. ലോകത്തെ ഏറ്റവും നൂതനമായ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആയ ഐ ലേണിങ്ങ് എന്‍ജിന്‍സിന്റെ (യുഎസ്എ) ലേണിങ് പ്ലാറ്റ്‌ഫോം വഴിയാണ് വേദിക് ഇ സ്‌ക്കൂള്‍ സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ഗുണമേന്മയേറിയതുമായ പഠനാവസരം ഉറപ്പാക്കുന്ന നൂതന പഠനരീതിയാണ് എഐ സ്‌ക്കൂള്‍. സ്‌ക്കൂള്‍ സമയം കഴിഞ്ഞും സ്‌ക്കുള്‍ വെബ്‌സൈറ്റ് വഴി സ്‌കുള്‍ പഠനത്തിന്റെ അതേ അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നു.പുതിയ ദേശിയ വിദ്യാഭ്യാസ നയത്തെ (NEP 2020) അടിസ്ഥാനമാക്കി ദേശീയ സ്‌കൂള്‍ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയിരിക്കുന്നതിനാല്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ ഇത് സ്‌കൂളുകളെ പ്രാപ്തമാക്കുന്നു.
8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് എഐ സ്‌ക്കൂളിന്റെ പ്രയോജനം ആദ്യ ഘട്ടത്തില്‍ ലഭ്യമാകുന്നത്.
മള്‍ട്ടി ടീച്ചര്‍ റിവിഷന്‍ സപ്പോര്‍ട്ട്, മള്‍ട്ടിലെവല്‍ അസസ്‌മെന്റ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗണ്‍സിലിങ്ങ്, കരിയര്‍ മാപ്പിങ്, എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ്, മെമ്മറി ടെക്‌നിക്‌സ്, കമ്മ്യൂണിക്കേഷന്‍ റൈറ്റിങ്ങ് സ്‌കില്‍സ്, ഇന്റര്‍വ്യൂ ഗ്രൂപ്പ് ഡിസ്‌കഷന്‍ സ്‌കില്‍സ്, ഗണിത ശാസ്ത്ര നൈപുണ്യം, പെരുമാറ്റ മര്യാദകള്‍, ഇംഗ്ലീഷ് ഭാഷാ വൈഭവം, വൈകാരിക മാനസിക ശേഷികളുടെ വികാസം എന്നിവയ്ക്കുള്ള പരിശീലനം എഐ സ്‌ക്കൂളിലൂടെ നല്‍കും. ഉന്നത സര്‍വീസുകളിലേക്കുള്ള മത്സര പരീക്ഷകള്‍ക്കും, ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആര്‍ഇ എന്നിവയിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും, ഐഇഎല്‍ടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകള്‍ക്കും ഇവിടെ പരിശീലനം ലഭ്യമാണ്.
ഉന്നത പീനത്തിനുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കും മികച്ച വിദേശ സര്‍വകലാശകളിലെ ഉപരി പഠനത്തിനും ഗൈഡന്‍സ് തുടങ്ങി നിരവധി സേവനങ്ങള്‍ അനുബന്ധമായുണ്ട്.
വളരെ തുച്ഛമായ ഫീസില്‍ ഏറ്റവും ഗുണമേന്‍മയേറിയ വിദ്യാഭ്യാസ സേവനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുന്നു. സ്‌ക്കുളുകള്‍ക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകാത്ത വിധം പൂര്‍ണമായും സ്‌ക്കൂള്‍ വെബ്‌സൈറ്റ് വഴി നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ ഉള്ളടക്കമാണ് സ്‌ക്കുളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക.. ഹൈബ്രിഡ് മോഡലിലാണ് എഐ സ്‌കൂളിന്റെ പഠന രീതി ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ സ്‌ക്കൂളുകളില്‍ അധ്യാപകരുടെ പരിശ്രമങ്ങളെ പുര്‍ണമായും പിന്തുണച്ചുകൊണ്ട് പീനം സമഗ്രവും ആഴത്തിലുള്ളതും, ആനന്ദകരവും അനായാസവുമാക്കാന്‍ ഇത് വഴി സാധിക്കും. പഠനം, പരീക്ഷ, മത്സരപരീക്ഷകള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള പല ടെന്‍ഷനുകള്‍ക്കും ഈ പാഠ്യരീതി സമ്പൂര്‍ണ പരിഹാരമാകും. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ പഠനമികവ് അപ്പപ്പോള്‍ വിലയിരുത്താന്‍ സാധിക്കും. ശരാശരി വിദ്യാര്‍ത്ഥികളെ പോലും ഉന്നത വിജയത്തിന് ഇത് സജ്ജമാക്കുന്നു.