Society Today
Breaking News

 കൊച്ചി: പ്രസ്റ്റീജ് ഗ്രൂപ്പ് കൊച്ചിയിലെ മരടില്‍ ആരംഭിച്ച ഫോറം മാളില്‍ സന്ദര്‍ശകരുടെ പ്രവാഹം. ഓണക്കാലമായതോടെ ദി്‌നം പ്രതി തിരക്കേറുകയാണ്.ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍തന്നെ രണ്ട് ലക്ഷത്തില്‍ പരം ആളുകള്‍ മാള്‍ സന്ദര്‍ശിച്ചതായി കമ്പനി സി ഇ ഒ   വി. മുഹമ്മദ് അലി അറിയിച്ചു.ലോകത്തെ മുന്‍നിര പ്രീമിയം ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ ഇവിടം സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ കുടുംബസമേതം എത്തിയവരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുപോലും ധാരാളംപേര്‍ മാളില്‍ എത്തുന്നുണ്ട്.

ഇവിടെ വന്നു പോകുന്ന സന്ദര്‍ശകരില്‍ ഭൂരിഭാഗവും ഫീഡ്ബാക്ക് ബുക്കില്‍ അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നുയെന്നതും വളരെ ശ്രദ്ധേയമാണ്. ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ മാളിലെ പാര്‍ക്കിംഗ്, ചുറ്റുമുള്ള വഴികളിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച രീതിയില്‍ ഉടനടി പരിഹാരം കാണുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാ ബദ്ധനാണെന്നും കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയങ്ങളില്‍ ഒന്നായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഈ സംരംഭത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ച കേരളത്തിലെ ജനങ്ങളോട്  നന്ദിയും സന്തോഷവും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്‍ എച്ച് 66 ല്‍  10 ഏക്കറില്‍ അഞ്ച് നിലകളിലായി 10,60,000 ചതുരശ്ര അടികളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോറം കൊച്ചി സ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ്.

Top