1-September-2023 -
By. Entertainment Desk
കൊച്ചി: പവിഴം അരിക്കാരന്‍ ഗ്രൂപ്പ് സ്ഥാപകന്‍ എന്‍.വി പാപ്പച്ചന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം, ഗ്രൂപ്പിന്റെ 31ാമത് വാര്‍ഷികം എന്നിവയോടു കൂടി സംഘടിപ്പിച്ച 'പൊന്നോണം 2023 ' പരിപാടിയില്‍ അവതരിപ്പിച്ച മെഗാ പുലികളി വേള്‍ഡ് റെക്കോര്‍ഡ് യൂണിയനില്‍ ഇടംപിടിച്ചു.കഴിഞ്ഞ 26 ന് പെരുമ്പാവൂര്‍ കൂവപ്പടി പവിഴം നഗറില്‍ സംഘടിപ്പിച്ച പുലികളിയില്‍ അതിഥി തൊഴിലാളികളടക്കം 500 പേര് പങ്കെടുത്തിരുന്നു. ഒരു മാസക്കാലം തൊഴിലാളികള്‍ കഠിന പരിശീലനം നടത്തിയ ശേഷമാണ് പുലികളായി ഇവര്‍ കളത്തില്‍ ഇറങ്ങിയത്. അമേരിക്കയില്‍ നിന്നുള്ള ഡബ്ല്യു ആര് യു അഡ്ജ്യൂഡിക്കേറ്റര് ക്രിസ്റ്റഫര്‍ ടെയ്ലര് ക്രാഫ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പുലികളി നേരില്‍ വിലയിരുത്തിയ ശേഷമാണ് ലോക റെക്കോര്‍ഡിന് ശുപാര്‍ശ ചെയ്തത്.
അത്യഅപൂര്‍വ്വവും ആകര്‍ഷകവുമായ വിനോദ പരിപാടിയെന്ന് പുലികളിയെക്കുറിച്ച് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അംഗീകാര പത്രം ക്രിസ്റ്റഫര്‍ ട്രെയ്ലര് ക്രാഫ്റ്റ് ഗ്രൂപ്പ് ചെയര്മാന് എന്‍. പി ജോര്‍ജിന് കൈമാറി. ഒരു സ്ഥാപനത്തിലെ ഇത്രയധികം ജീവനക്കാര്‍ ചേര്‍ന്ന് അവതരിപ്പിച്ച പുലികളിയെന്ന പ്രത്യേകതയും ഈ അപൂര്‍വ്വ പുലിയാട്ട മേളക്കുണ്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എന്‍. പി ആന്റണി പറഞ്ഞു. ' പവിഴം പൊന്നോണം ' എന്ന പേരില്‍ നടത്തിയ വിവിധ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. ബെന്നി ബഹന്നാന് എം പി, എം.എല്‍.എ മാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന് തുടങ്ങിയ നിരവധി ജനപ്രതിനിതികള്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റ് ഈ വര്‍ഷം രണ്ട് കോടിയില്‍ പരം രൂപയുടെ സഹായ പദ്ധതികള്‍ നടപ്പിലാക്കും.