Society Today
Breaking News

കോട്ടയം: ചങ്ങനാശേരി എസ്ബി കോളജ് ക്യാംപസില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ന്റെ നേതൃത്വത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കോളജ് ക്യംപസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.  പദ്ധതിയുടെ ഭാഗമായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള മികച്ചയിനം അറുപതില്‍ പരം തൈകള്‍ (റംബൂട്ടാന്‍, മാവ്, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി) മന്ത്രി  കോളജിന് നല്‍കി. മാനേജര്‍ മോണ്‍. ഡോ. തോമസ് പാലയ്ക്കല്‍,പ്രിന്‍സിപ്പല്‍ ഫാ. റെജി പി കുര്യന്‍, ജോബ് മൈക്കിള്‍ എം.എല്‍.എ, വൈസ് പ്രിന്‍സിപ്പല്‍ ഫാ ടെഡി കാഞ്ഞൂപറമ്പില്‍, എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രൊഫ. ബാബു മൈക്കിള്‍, ബര്‍സാര്‍ ഫാ. മോഹന്‍ മാത്യു.എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ. ബെന്നി തോമസ്,എന്‍ എസ് എസ് വോളന്റിയര്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Top