26-October-2023 -
By. sports desk
കൊച്ചി: പത്ത് മത്സരങ്ങളുടെ വിലക്കിന് ശേഷം എതിരാളികളെ വീഴ്ത്താന്‍ പുത്തന്‍ തന്ത്രങ്ങളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ഇന്ന് വീണ്ടും മൈതാനത്തെത്തും. ഐ.എസ്.എല്‍ പത്താ സീസണില്‍ ഒഡീഷ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കലൂര്‍ രാജ്യാന്തരക സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിലാണ് ആരാധകരുടെ സ്വന്തം ആശാന്‍ ്ടീമിനൊപ്പം എത്തുന്നത്.കഴിഞ്ഞ സീസണില്‍ ബംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരം വിവാദ ഗോളില്‍ പ്രതിഷേധിച്ച് പാതിവഴിയില്‍ ഉപേക്ഷിച്ചതിനാണ് വുകോമനോവിച്ചിന് കനത്ത പിഴയ്‌ക്കൊപ്പം മത്സര വിലക്കും ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം പുറത്തിരുന്ന ഇവാന് ഇന്ന് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ആരാധകരെ കാണാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.
എന്റെ നല്ല സമയത്തും മോശം സമയത്തും അവര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. അവര്‍ക്കിടയിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്താന്‍ സാധിച്ചത് ഭാഗ്യമായി കരുതുകയാണെന്നും ഇവാന്‍ വുകുമനോവിച്ച് വ്യക്തമാക്കി.കോച്ചിന്റെ തിരിച്ചുവരവ് സര്‍ പൈസ് നീക്കങ്ങളിലൂടെയായിരിക്കും ആഘോഷിക്കുകയെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ മഞ്ഞപ്പട പറയുന്നു. അതേസമയം കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം സഹപരിശീലകന്‍ ഫ്രാങ്ക് ഡ്വാവെന്‍ ഇന്ന് പുറത്തിരിക്കേണ്ടി വരും. നിലവില്‍ 7 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഒഡീഷ 4 പോയിന്റുമായി ഏഴാം സ്ഥാനത്തും.കൊച്ചിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ (1-1) സമനില വഴങ്ങിയിരുന്നു.
നേരത്തെ എവേ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോടും തോറ്റു. മുഖ്യ പരിശീലകനായി ഇവാന്‍ ഇന്ന് തിരിച്ചെത്തുമ്പോള്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ മനസിലില്ല. പ്രതിരോധത്തിലെ കരുത്തരായ മിലോസ് ഡ്രിന്‍സിച്ചും, പ്രഭീര്‍ദാസും 3 മത്സര വിലക്കുള്ളതിനാല്‍ ഇന്നും ഇറങ്ങില്ല. ലെസ്‌കോവിച്ച് ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ പരിക്കും ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്നുണ്ട്. അഡ്രിയാന്‍ ലൂണയും മികച്ച ഫോമിലുള്ള ഡാനിഷ് ഫാറൂഖുമാണ് പ്രതീക്ഷ.മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ച ഒഡീഷ എഫ്‌സി എഎഫ്‌സി കപ്പിലും വന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് കൊച്ചിയിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയം നേടാനായാല്‍ സെര്‍ജിയോ ലൊബേറയ്ക്കും സംഘത്തിനും മുന്നോട്ടുളള യാത്രയില്‍ കൂടുതല്‍ കരുത്താകുമെന്നാണ് അവരുടെ പ്രതീക്ഷ.