Society Today
Breaking News

കൊച്ചി: എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നോവേഷന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്‌സ് ഡേ  മാരത്തോണിന്റെ മൂന്നാമത്തെ എഡിഷന്റെ ടി ഷര്‍ട്ടുകള്‍ അര്‍ജുന അവാര്‍ഡ് ജേതാക്കളയ ജോര്‍ജ് തോമസും (ബാഡ്മിന്റണ്‍) ജോസഫ് ജി എബ്രഹാമും (അത്‌ലറ്റിക്‌സ്)  കൊച്ചിയില്‍ പുറത്തിറക്കി. ജനുവരി 21 ന് നടക്കുന്ന മാരത്തോണിന്റെ  നടത്തിപ്പിനായുള്ള രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പ്  ഡി.ജി.എം കെ എന്‍ രാമകൃഷ്ണന്‍ , എ.ജി.എം സുജിത് കെ ബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അഞ്ചു വിഭാഗങ്ങളിലായി നടക്കുന്ന മാരത്തോണില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പങ്കെടുക്കാം.ജനുവരി 16 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. കുട്ടികള്‍: 814 വയസ്സ്,പുരുഷന്‍: 15 വയസ്സിന് മുകളില്‍,സ്ത്രീ: 15 വയസ്സിന് മുകളില്‍,വെറ്ററന്‍: 50 വയസ്സിന് മുകളില്‍ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.21 കി.മി: 15 വയസ്സ് മുതല്‍ 49 വയസ്സ് വരെ,21 കി.മി: 50 വയസ്സിന് മുകളില്‍, 10കി.മി: 15 വയസ്സിന് മുകളില്‍,5 കി.മി 15 വയസ്സിന് മുകളില്‍,രണ്ട് കി.മി  8 വയസ്സ് മുതല്‍ 14 വയസ്സ് വരെ (രക്ഷകര്‍ത്താക്കളുടെ അകമ്പടിയോടെ മാത്രം) എന്നിങ്ങനെയാണ് മാരത്തോണ്‍ നടക്കുന്നത്.

കെടിഡിസിയുടെ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും അതിരാവിലെ 4.30 ന് 21 കിലോമീറ്ററും 6 മണി മുതല്‍ 10 കിലോമീറ്ററും മാരത്തോണ്‍ തുടങ്ങും. 5 കിലോമീറ്റര്‍ 7 മണി മുതലും 2 കിലോമീറ്റര്‍ 7.30 നും തുടങ്ങും. 21 കിലോമീറ്ററില്‍ പങ്കെടുക്കുന്നവര്‍ 4 മണിക്ക് തന്നെ ബോള്‍ഗാട്ടി സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. മൂന്നര ലക്ഷം രൂപയുടെ സമ്മാന തുകക്ക് പുറമെ ഫൗണ്ടേഴ്‌സ് ഡേ മാരത്തോണ്‍ ആകര്‍ഷകങ്ങളായ മറ്റു നിരവധി സമ്മാനങ്ങളും നല്‍കുന്നു. 2028 ലെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ യത്‌നിക്കുന്ന മൂന്ന് കായികതാരങ്ങള്‍ക്കുള്ള ധനസഹായം, മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കുന്ന ഓരോ കിലോമീറ്ററും കണക്കാക്കി അര്‍ഹതപ്പെട്ട ഒരു കുട്ടിക്ക് വീതം ഒരു നേരത്തെ പോഷകാഹാരം എന്നിവ അതിന്റെ ഭാഗമാണ്..എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിമ്പിക് അസ്സോസിയേഷന്‍, എറണാകുളം ജില്ല അത്‌ലറ്റിക്‌സ് അസോസിയേഷന്‍, എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് മാരത്തോണ്‍ സംഘടിപ്പുക്കുന്നത്. പ്രത്യേക പരിമിതികള്‍ ഉള്ള കുട്ടികള്‍ക്കായി കൊച്ചിയിലെ  കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്മൃതി സ്‌കൂള്‍ ഫോര്‍ ചില്‍ഡ്രനും മരത്തോണിനെ പിന്തുണക്കുന്നു. അമൃത മെഡിക്കല്‍ കോളേജ് മാരത്തോണുമായി ബന്ധപ്പെട്ട ആരോമെഡിക്കല്‍ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
 

Top