Society Today
Breaking News

കൊച്ചി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സൈക്കിളിസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (എ.എഫ്.എം)ല്‍ ജേതാവായി ഇന്ത്യന്‍ താരം എം.സായ് ദീപ്. എ.എഫ്.എമ്മിന്റെ 69 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്  ഒരു ഇന്ത്യന്‍ താരം ജേതാവാകുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഉട നീളം സായ് ദീപും അദ്ദേഹത്തിന്റെ കവാസാക്കി ടീമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.2023ല്‍ പങ്കെടുത്ത റേസുകളില്‍ എല്ലാം തന്നെ റെക്കാര്‍ഡോടെയാണ്  സായ് ദീപ് വിജയം കൈവരിച്ചത്. ബട്ടന്‍ വില്ലോ റേസ്, തണ്ടര്‍ഹില്‍ റേസ്, ഫോര്‍മുല 40 ലൈറ്റ് വെയ്റ്റ് നോവിസിലുമെല്ലാം തന്നെ മിന്നുന്ന പ്രകടനത്തോടെയാണ് സായ് ദീപ് ചാംപ്യന്‍ പട്ടം നേടിയത്.

കാലിഫോര്‍ണിയയിലെ പോര്‍ഷെ ക്ലബ്ബിനൊപ്പം സൂപ്പര്‍ കാര്‍ റേസിംഗിലും യു.എസിലെ എഎഫ്എം. ഡബ്ല്യുഇആര്‍എ, സിആര്‍എ സീരിസുകളില്‍ സൂപ്പര്‍ ബൈക്കുകളിലും മല്‍സരിച്ചതിന്റെ അനുഭവ സമ്പത്തും സായ് ദീപിനുണ്ട്. എം.എസ് ധോണി, അരുണ്‍ പാണ്ഡെ,നാഗാര്‍ജ്ജുന,നന്ദിഷ്,അമിത്, സത്യ എന്നിവര്‍ക്കൊപ്പം മഹി റേസിംഗ് ടീം ഇന്ത്യയുടെ സ്ഥാപകനും സഹ ഉടമ എന്നി നിലകളിലും സായ് ദീപ് നിര്‍ണ്ണായക പങ്കു വഹിക്കുന്നു. 2013 ല്‍ മഹി റേസിംഗ് ടീം ലോക ചാംപ്യന്‍ഷിപ്പ് നേടിയിരുന്നു. കായിക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ടീം ആയി മഹി റേസിംഗ് ടീം  മാറിയിരുന്നു. 2010ലെ മോട്ടോ ജിപി സപ്പോര്‍ട്ട് റേസിലും യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനും സായി ദീപ് ആയിരുന്നു.

ഫോര്‍മുല വണ്‍, നാസ്‌കാര്‍, ഇന്‍ഡികാര്‍ സീരീസ്, മലേഷ്യന്‍ ജിപി സൂപ്പര്‍കാര്‍ സീരീസ്, മോട്ടോജിപി, ഏഷ്യന്‍ ജിപി, എഎംഎ റേസിംഗ്, വേള്‍ഡ് സൂപ്പര്‍ബൈക്ക് തുടങ്ങിയ ആഗോള റേസിംഗ് ഇവന്റുകളില്‍ പങ്കെടുത്ത് മികച്ച പ്രകടനം നടത്തിയിട്ടുള്ള സായ് ദീപ് മോട്ടോജിപി, മോട്ടോഅമേരിക്ക, വേള്‍ഡ് എസ്ബികെ ടീമുകളുമായും സഹകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും കാലിഫോര്‍ണിയയിലും പരിശീലനം നേടിയ സായ്ദീപിന് റേസിംഗ് മേഖലയില്‍ മികച്ച അനുഭവ സമ്പത്താണുള്ളത്. ലഗൂണ സെക്ക, ഇന്‍ഫിനിയോണ്‍ റേസ്‌വേ, ഫോണ്ടാന, വില്ലോ സ്പ്രിംഗ്‌സ്, സ്ട്രീറ്റ്‌സ് ഓഫ് വില്ലോസ്, തണ്ടര്‍ ഹില്‍ റേസ്‌വേ, റെനോ ഫെര്‍ണ്‍ലി റേസ്‌വേ, ബട്ടണ്‍വല്ലോ റേസ്‌വേ എന്നിവയുള്‍പ്പെടെ പ്രമുഖ യുഎസ് റേസ് ട്രാക്കുകളില്‍ ട്രാക്ക് ഡേകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈദരബാദ് സ്വദേശിയാണ് സായ് ദീപ്.

Top