7-February-2024 -
By. sports desk
കൊച്ചി : ഖത്തര്‍ അന്താരാഷ്ട്ര കാര്‍ റാലിയില്‍ എംഇആര്‍സി-2 വിഭാഗത്തില്‍ഇന്ത്യയില്‍ നിന്നും പങ്കെടുത്ത മലയാളികളായ ഫാബിദ് അഹ്മറും മിലന്‍ ചെറിയാനും മികച്ച പ്രകടനത്തോടെ ഫിനിഷ് ചെയ്തു.സാങ്കേതിക തകരാറടക്കം ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് ഇരുവരും ആറാം സ്ഥാനത്ത്് മല്‍സരം പൂര്‍ത്തിയാക്കി. വെല്ലുവിളി നിറഞ്ഞ ഭുപ്രദേശങ്ങളിലുടെയും ലോകത്തിലെ മികച്ച ഡ്രൈവര്‍മാരോടൊപ്പം മല്‍സരിക്കുകയും ചെയ്തത് മികച്ച അനുഭവമായിരുന്നുവെന്ന് ഫാബിദ് അഹ്മര്‍ പറഞ്ഞു. ജെ.കെ ടയര്‍ ഇന്‍ഡസ്ട്രീസ്് ആയിരുന്നു സ്‌പോണ്‍സര്‍ ചെയ്തത്. മാര്‍ച്ച് 15 മുതല്‍ 17 വരെ ചെന്നൈയില്‍ നടക്കുന്ന ഇന്‍ഡ്യന്‍ നാഷണല്‍ കാര്‍ റാലിയുടെ ആദ്യ റൗണ്ട് മല്‍സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാബിദ് അഹ്മര്‍.