16-February-2024 -
By. sports desk
ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണില്‍ കാലിക്കറ്റ് ഹീറോസിന് തകര്‍പ്പന്‍ ജയം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായുള്ള സീസണിലെ ആദ്യ മത്സരത്തില്‍ 3-1നാണ് ഹീറോസിന്റെ വിജയം. സ്കോര്‍ 158, 1512, 1215, 1512. ആദ്യ സെറ്റ് അനായാസം നേടിയ കാലിക്കറ്റ് ഹീറോസ്, രണ്ടാം സെറ്റിലും തങ്ങളുടെ ആധിപത്യം തുടര്‍ന്നു. എന്നാല്‍ കൊച്ചി അനായാസം കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. മൂന്നാം സെറ്റില്‍ സ്പൈക്കേഴ്സ് തിരിച്ചടിച്ചു, 1512ന് സെറ്റ് നേടി കളി നീട്ടി. നാലാം സെറ്റില്‍ ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഹീറോസ് മാച്ച് പോയിന്റില്‍ നില്‍ക്കേ കൊച്ചി തുടര്‍ച്ചയായ രണ്ടു പോയിന്റുകള്‍ നേടിയെങ്കിലും, ക്യാപ്റ്റന്‍ ജെറോമിന്റെ സ്പൈക്കിലൂടെ കാലിക്കറ്റ് 1512ന് സെറ്റും ജയവും സ്വന്തമാക്കി.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സ് അഞ്ച് സെറ്റ് ത്രില്ലറില്‍ നവാഗതരായ ഡല്‍ഹി തൂഫാന്‍സിനെ തോല്‍പ്പിച്ചു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ മുംബൈ നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ടു സെറ്റുകള്‍ നേടി ഡല്‍ഹി തൂഫാന്‍സ് കളിയില്‍ തിരിച്ചെത്തി. അവസാന സെറ്റിലെ ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ മുംബൈ മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 1513, 1715, 1315, 1315, 1715. ശുഭം ചൗധരിയാണ് കളിയിലെ താരം. ഇന്ന് (ശനി) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്സ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും. ആദ്യ മത്സരത്തില്‍ ചെന്നൈ അഹമ്മദാബാദിനോട് തോറ്റിരുന്നു.