Society Today
Breaking News

കൊച്ചി:  കൈക്കരുത്തിന്റെയും മനക്കരുത്തിന്റെയും പിന്‍ബലത്തില്‍ ഇടിക്കൂട്ടില്‍  പോരുകാളകളെപ്പോലെ ഏറ്റു മുട്ടുന്ന  ലോക ബോക്‌സിംഗ് താരങ്ങളുടെ മിന്നും പ്രകടനം കാത്ത് കൊച്ചി നാളുകളെണ്ണി തുടങ്ങി. ബോക്‌സിംഗ് റിംഗിലെ ഇതിഹാസങ്ങളായ ഡബ്ല്യു.ബി.സി വുമണ്‍ ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ ഹന്ന ഗബ്രിയേല്‍, ലോക ഹെവി വെയ്റ്റ്  ബോക്‌സിംഗ് ചാംപ്യന്‍ അഗ്രോണ്‍ സ്മാക്കികി, മെല്‍ബണ്‍ ഡി.ജെ.എം.സി സീരീസ് നമ്പര്‍ 6 ബോക്‌സിംഗ് ചാംപ്യനും ടൈറ്റില്‍ ബോക്‌സിംഗ് ക്ലബ്ബ് സിഇഒയുമായ കെ എസ് വിനോദ്്,ബോക്‌സിംഗ് കോച്ച് ഗ്രീന്‍ ഡൊണാള്‍ഡ്,നാഷണല്‍ സ്‌പോര്‍ടസ് മിഷന്‍ ചെയര്‍മാന്‍ നെടുമണ്‍കാവ് ഗോപാല കൃഷ്ണന്‍, നാഷണല്‍ സ്‌പോര്‍ടസ് മിഷന്‍ സംസ്ഥാന പ്രസിഡന്റ് ഷിജു മാത്യു, ഡബ്ല്യു.ബി.സി മാനേജര്‍ അതുല്‍ സതീശന്‍, ഡബ്ല്യു.ബി.സി (കെയര്‍) സൗത്ത് ഇന്ത്യന്‍ അംബാസിഡര്‍ അഡ്വ. കെ.വി സാബു,ഡോ.ബി ആര്‍ അംബേദ്കര്‍  ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഉഷ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുളള പ്രമുഖരുടെ സാന്നിധ്യത്തില്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡി.ജെ.എം.സി ചെയര്‍മാനും ഡബ്ല്യു.ബി.സി കെയര്‍  മിഡില്‍ ഈസ്റ്റിലെയും  ശ്രീലങ്കയിലെയും വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സിലില്‍ അംബാസിഡറുമായ ഡന്‍സ്റ്റന്‍ പോള്‍ റൊസാരിയോ ലോക ഹെവി വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍ 7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ പ്രഖ്യാപനം നടത്തി.

ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയിച്ച ഇടിപ്പൂരം നേരിട്ടുകാണാനുള്ള അവസരമാണ് കാണിക്കള്‍ക്കായി കൊച്ചിയില്‍ ഒരുങ്ങുന്നത്. വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി) നാഷണല്‍ സ്‌പോര്‍ടസ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഹെവി വെയ്റ്റ് ഡി.ജെ.എം.സി സീരീസ് നമ്പര്‍ 7 ക്രൗണ്‍ മിഡിലീസ്റ്റ് ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് ഓഗസ്റ്റില്‍ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്്.ഏഴു പ്രൊഫഷണല്‍ ഫൈറ്റും മൂന്നു അമേച്വര്‍ ഫൈറ്റും ഉള്‍പ്പെടെ 10 ടൈറ്റില്‍ ബോക്‌സിംഗ് മല്‍സരങ്ങളാണ് ചാംപ്യന്‍ഷിപ്പിലുണ്ടാകുകയെന്ന് ഡന്‍സ്റ്റന്‍ പോള്‍ റൊസാരിയോ പറഞ്ഞു.

ബോക്‌സിംഗിലേക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നു വരണമെന്ന് ഹന്ന ഗബ്രിയേല്‍ പറഞ്ഞു.ബോക്‌സിംഗ് ഒരോരുത്തരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ച് കൂടുതല്‍ ശക്തരാക്കിമാറ്റുമെന്നും  യുവ തലമുറ കൂടുതലായി ബോക്‌സിംഗിലേക്ക് കടന്നു വരണമെന്നും ഇടിക്കൂട്ടിലെ പെണ്‍പുലിയായ ഹന്ന ഗബ്രിയേല്‍ പറഞ്ഞു.കേരളത്തില്‍ എത്താന്‍ സാധിച്ചത്  വലിയ അഭിമാനമായിട്ടാണ് തോന്നുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ അഗ്രോണ്‍ സ്മാക്കികി പറഞ്ഞു.കൊച്ചിയില്‍ നടക്കാന്‍ പോകുന്ന ചാംപ്യന്‍ഷിപ്പില്‍  മികച്ച ഫൈറ്റ് തന്നെയായിരിക്കും നടക്കുകയെന്നും കാണികള്‍ക്ക് ഇത് നേരില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജെഎംസി ഓപ്പറേഷന്‍ മാനേജര്‍ തുഷാന്തന്‍ തനിക്കസലം, നാഷണല്‍ സ്‌പോര്‍ടസ് മിഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് പാലൊളി അബ്ദുള്‍ റഹ്മാന്‍, ഫ് ളൂവിയം മാനേജിംഗ് ഡയറക്ടര്‍ ഉമാ മഹേശ്വര്‍ റെഡ്ഡി തുടങ്ങിയവര്‍ സംസാരിച്ചു.ബോക്‌സിംഗ് പരിശീലനം നടത്തുന്ന  ജോഷ്മിയ്ക്ക് വനിതാ ദിന ആദരവായി ഹന്ന ഗബ്രിയേലും കുട്ടികളില്‍ ബോക്‌സിംക് പരിശീലനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയായ അയാന് ടൈറ്റന്‍ ബോക്‌സിംഗ് ക്ലബ്ബ് കോച്ച് ഷാനവാസും ചടങ്ങില്‍ ബോക്‌സിംഗ് ഗ്ലൗസുകള്‍ സമ്മാനിച്ചു.

ഇന്ത്യ,ഓസ്‌ട്രേലിയ, അമേരിക്ക, മലേഷ്യ,ശ്രീലങ്ക,ഫിലിപ്പൈന്‍സ്,യു.കെ ഉള്‍പ്പെടെയുള്ള 12 ലധികരം രാജ്യങ്ങളില്‍ നിന്നുള്ള ബോക്‌സിംഗ് താരങ്ങളാണ് കൊച്ചിയിലെ ഇടിക്കൂട്ടില്‍ ഹെവി വെയ്റ്റ് ബോക്‌സിംഗ് പട്ടത്തിനായി ഏറ്റുമുട്ടുന്നത്.


 

Top