Society Today
Breaking News

കൊച്ചി:കേരളത്തിലെ കുട്ടി ഫുട്‌ബോള്‍ പ്രതിഭകളെ  കണ്ടെത്തി വളര്‍ത്തുന്നതിനായി റയല്‍ മാഡ്രിഡിന്റെ മുന്‍ താരങ്ങളെ പരിശീലകരാക്കി കുട്ടികള്‍ക്കായി ആര്‍ബിഎസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ക്യാംപ് നടത്തുന്നു. കേരളത്തെ ഫുട്‌ബോള്‍ മികവിന്റെ ആഗോള കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആര്‍ബിഎസ് കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ ഹബീബ് കോയ, സിഇഒ ഫൈസല്‍ എം ഖാലിദ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന കായിക ഉച്ചകോടിയില്‍ പദ്ധതി അവതരിപ്പിച്ചിരുന്നു.ക്യാംപിന്റെ ആദ്യപാദം ഏപ്രില്‍ 30 മുതല്‍ മെയ് നാലു വരെ കൊച്ചിയിലും  രണ്ടാം പാദം  മെയ് നാലു മുതല്‍ 10 വരെ കോഴിക്കോടും നടത്തും. എട്ടിനും 16 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം നല്‍കുന്നത്.ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യത്തോടെയാണ് ക്യാംപ് നടത്തുന്നത്.

റയല്‍ മാഡ്രിഡിന്റെ മുന്‍ താരങ്ങളായ അലക്‌സ് ഡയസ് ഡി ലാറോസ, മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍,വേള്‍ഡ് ചാംപ്യനും ഒളിംപിക് മെഡല്‍ ജേതാവുമായ  ജിമ്മി ലിഡ് ബെര്‍ഗ് എന്നിവരാണ് മുഖ്യപരിശീലകര്‍. ക്യാംപില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ ജൂനിയര്‍ ക്ലബ്ബികളിലേക്ക് തിരഞ്ഞെടുക്കപ്പെടാനും അവസരമുണ്ട്.കൂടാതെ കേരളം കൂടാതെ സ്‌പെയിന്‍,സ്വീഡന്‍ എന്നീ രാജ്യങ്ങളിലും പരിശീലനത്തിന് അവസരം ഒരുക്കി നല്‍കും.

കേരളം പോലെ ഇന്ത്യയില്‍ തന്നെ ഫുട്‌ബോള്‍ ഇത്രയധികം നെഞ്ചേലേറ്റിയ മറ്റൊരു സംസ്ഥാനം ഇല്ല.അന്തര്‍ദേശീയ തലത്തില്‍ തിളങ്ങാന്‍ കഴിവുള്ള ഒട്ടേറെ കുട്ടിപ്രതിഭകള്‍ കേരളത്തിലങ്ങോളമിങ്ങൊളമുണ്ടെങ്കിലും ഇവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഗ്രാസ് റൂട്ട് ലെവലില്‍ മികച്ച പരിശീലനം ലഭിക്കാത്തതു മൂലം ഭാവിയില്‍ മികച്ച താരങ്ങളായി മാറാന്‍ കഴിയാതെ പോകുകയാണ്.ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് തങ്ങള്‍ ലോകത്ത് തന്നെ അറിയപ്പെടുന്ന മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന റയല്‍ മാഡ്രിഡിന്റെ മുന്‍ താരങ്ങളെ മുഖ്യപരിശീലകരാക്കിക്കൊണ്ട്  കുട്ടികള്‍ക്ക്  ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു.

കേരളത്തിലെ ഫുട്‌ബോള്‍ പരിശീലന സംവിധാനത്തിലും നിലവാരത്തിലും വിപ്ലവകരമായ  മാറ്റം തന്നെ ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയുതിനൊപ്പം മലയാളികള്‍ക്ക് സ്വന്തമായി ഒരുപിടി  അന്തര്‍ദ്ദേശീയ ഫുട്‌ബോള്‍  താരങ്ങളെ വാര്‍ത്തെടുക്കാനും കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ പഞ്ഞു. സ്‌പെയിനും സ്വീഡനും ആസ്ഥാനമായിട്ടുള്ള സോക്കര്‍ രംഗത്തെ ആഗോള പരിശീലകരായ പിഎടീം, എംജിഎല്‍ ഇവല്യൂഷന്‍ കംപ്ലീറ്റ് ട്രെയിനിംഗ്,അപ്ഗ്രിറ്റ് തുടങ്ങിയവരുമായി ചേര്‍ന്നാണ് ഫുട്‌ബോള്‍ പരിശീലന പദ്ധതി തയ്യാറാക്കുന്നത്. ക്യാപിലേക്കുള്ള രജിസട്രേഷന്‍ ആരംഭിച്ചു. 25,000 രൂപയാണ് ഫീസ്. https://www.rbscorporation.com/camp/     എന്ന സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510103033, 7510103055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. അലക്‌സ് ഡയസ് ഡി ലാറോസ, മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍, ജിമ്മി ലിഡ് ബെര്‍ഗ് എന്നിവരും ഓണ്‍ലൈനായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.


 

Top