Society Today
Breaking News

കൊച്ചി:  സൂര്യദേവ് അലോയ് ആന്റ് പവ്വര്‍ എഫ്ഇ550ഡി സിആര്‍എസ് ടിഎംടി സ്റ്റീല്‍ കമ്പികള്‍ പുറത്തിറക്കി.ഉയര്‍ന്ന ഗുണനിലവാരമുള്ള ഇരുമ്പയിരില്‍ നിന്നും സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തതും ചെമ്പ്, ക്രോമിയം, നിക്കല്‍ എന്നിവയുടെ മിശ്രിതങ്ങള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ടിഎംടി ബാറുകള്‍  തുരുമ്പെടുത്തു നശിക്കാത്തതും സമാനതകളില്ലാത്ത തുരുമ്പ് പ്രതിരോധത്തിന്റെ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നവെന്നും സൂര്യദേവ് അലോയ് ആന്റ് പവ്വര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഈ കമ്പികളുടെ ഉപയോഗം പാരിസ്ഥിതിക ആഘാതം കുറയും. നിര്‍മ്മാണങ്ങളിലെ ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളും മാറ്റി സ്ഥാപിക്കലും കുറയുമ്പോള്‍ കെട്ടിടങ്ങളുടെ ആയുസ് ഗണ്ണ്യമായി വര്‍ദ്ധിക്കും. കമ്പികളെ നശിപ്പിക്കുന്ന രാസമൂലകങ്ങള്‍ക്കെതിരെയുള്ള മികച്ച കവചമായിട്ടും ഇത് പ്രവര്‍ത്തിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ചെന്നൈ മെട്രോ റെയില്‍, ബാംഗ്ലൂര്‍ ചെന്നൈ എക്‌സ്പ്രസ്സ് വേ , ചെന്നൈ പെരിഫറല്‍ റിംഗ്‌റോഡ്, ചെന്നൈ തുറമുഖംമധുരവോയല്‍ എക്‌സ്പ്രസ് വേ തുടങ്ങിയ നാഴികല്ലായ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ പദ്ധതികളുടെ അവിഭാജ്യ ഘടകമാകുന്നതിനും സൂര്യദേവന് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഉടനീളമുള്ള 500ലധികം ഡീലര്‍മാരുടെ ശക്തവും പ്രതിബദ്ധതയുള്ളതുമായ ശൃംഖലയും, 2000ത്തിലധികം വിദഗ്ധ പ്രൊഫഷണറുകളുടെ ഒരു ടീമുമാണ് കമ്പനിയുടെ വിജയത്തിന് ഊര്‍ജ്ജം പകരുന്ന പ്രധാന ഘടകം. ഗുണനിലവാര മാനേജ്‌മെന്റ് (ഐഎസ്ഒ9001), എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് (ഐഎസ്ഒ14001), ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി (ഐഎസ്ഓ45000) എന്നീ സര്‍ട്ടിഫിക്കേഷനുകള്‍ സുര്യദേവിന്റെ പ്രവര്‍ത്തന മികവും മികച്ച നിലവാരവും എടുത്ത് കാണിക്കുന്നു. 2006 ല്‍ സ്ഥാപിതമായ സൂര്യദേവ് അലോയ് ആന്റ് പവ്വറിന്റെ തമിഴ്‌നാട്ടിലെ ന്യൂ ഗുമ്മിഡിപൂണ്ടിയിലെ അത്യാധുനിക സ്റ്റീല്‍ പ്ലാന്റിന്റെ വാര്‍ഷിക ഫിനിഷ്ഡ് സ്റ്റീല്‍ കപ്പാസിറ്റി 6,00,000 ടണ്ണാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Top