27-May-2024 -
By. news desk
കൊച്ചി : കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസ്പെയ്ഡ് കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് വയനാട്ടിലെ മുള്ളംകൊല്ലി പാടിച്ചിറിയില് ചന്ദന കൃഷി ആരംഭിച്ചു. 3.5 ഏക്കര്‍ സ്ഥലത്ത് ആയിരത്തില്‍ പരം ചന്ദനതൈകളാണ് നട്ടത്.
ചന്ദനതൈ നടീലിന്റെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാംതിരി നിര്‍വ്വഹിച്ചു. ജസ്പെയ്ഡ് കമ്പനി ചെയര്മാന് ടി.എ.നിസ്സാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.എ.നിഷാദ്, സി.ഇ.ഒ. ടി.എന്‍.ഷാനിദ്, കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍, കര്‍ഷക കോണ്‍ഗ്രസ് മുള്ളംകൊല്ലി ബ്ലോക്ക് സെക്രട്ടറിമാരായ ടോമി എളയമാപ്പിക്കല്, ജയിംസ് മാപ്പനാത്ത് തുടങ്ങിയവരും പങ്കെടുത്തു.
വനം വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് കൃഷിയെന്നും വിളവെടുപ്പിന് പന്ത്രണ്ട് മുതല്‍ 15 വര്‍ഷം വരെ വേണ്ടിവരുമെന്നും മാനേജിംഗ് ഡയറക്ടര്‍ ടി.എ.നിഷാദ് പറഞ്ഞു.