Society Today
Breaking News

കോലഞ്ചേരി: കോലഞ്ചേരിയില്‍ ഐഎംറ്റി ക്രിയേഷന്‍സിന്റെ ആദ്യ ഷോറൂം തുറന്നു. ഉദ്യാന അകത്തള അലങ്കാര സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിനുളള ഉല്‍പ്പന്ന സേവനങ്ങളാണ് ഷോറും വഴി ലഭ്യമാകുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം അജു ജേക്കബ്ബും ആദ്യവില്‍പ്പന ലീലാമ്മ ബേബിയും നിര്‍വ്വഹിച്ചു. കെ.എസ്. മാത്യു സംസാരിച്ചു.

നാച്ചുറല്‍, സെമി നാച്ചുറല്‍ ആര്‍ട്ടിഫിഷല്‍ പ്ലാന്റ്‌സ്, ട്രീസ്, ബോണ്‍സായീസ്, ഫഌവര്‍ അറേഞ്ച്‌മെന്റ്‌സ്, ആക്‌സസറീസ്, ഇന്‍സ്റ്റന്റ് ആന്റ് ബഡ്ജറ്റ് ഗാര്‍ഡനിംഗ്, ഇന്‍സ്റ്റന്റ് ബോണ്‍സായി ചെടികള്‍, ഉദ്യാന പരിപാലനം, പുന:ക്രമീകണം, വാടകയ്ക്കുള്ള ചെടികള്‍, വളക്കൂട്ടുകള്‍, ഗാര്‍ഡനിംഗ് ടൂള്‍സ് എന്നിവ ഷോറൂം വഴി ലഭ്യമാണ്.

ആദായം അലങ്കാരം ആരോഗ്യം എന്ന സങ്കല്‍പ്പത്തില്‍ ഊന്നി പയര്‍, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങീ നിത്യോപയോഗ പച്ചക്കറികളുടെ സ്വയംപര്യാപ്തത സമൂഹത്തില്‍ സൃഷ്ടിക്കുന്നതിനായി ഈസി ടെക് വെജിറ്റബിള്‍ ഫാമിംഗ് അടുത്ത പ്രൊജക്ടായി നിലവില്‍ വരുമെന്ന് മാനേജിംഗ് പാര്‍ട്ട്‌നര്‍ റ്റി.എം. ബേബിയും പാര്‍ട്ട്‌നര്‍ ഫിലിപ്പ് മാത്യുവും പറഞ്ഞു.

Top