Society Today
Breaking News

കൊച്ചി: കാലടി ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജില്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ക് ളസ്റ്റര്‍ മീറ്റിങ്ങ് സംഘടിപ്പിച്ചു.പവിഴം ഹെല്‍ത്തിയര്‍ ഡയറ്റ് കമ്പനി എംഡി എന്‍. പി ആന്റണി ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എം. എസ് മുരളി, ഡീന്‍ ഡോ. കെ. കെ എല്‍ദോസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസിസ്‌റന്റ് മാനേജര്‍ ഡോ. എം. എസ് മുരളി, പ്രഫ. അജയ് ബേസില്‍, പ്രഫ. എല്‍ദോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ കഌസുകളും നടന്നു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുളള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററും   കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് ആരംഭിച്ച ഒരു നവീന പദ്ധതിയാണിത്, ഇതിലൂടെ വിദ്യാലയങ്ങളിലും ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലും നവീകരണ സംരംഭങ്ങളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ്, പ്രായോഗിക പരിചയം എന്നിവ വളര്‍ത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. വിവിധ ഇന്‍കുബേറ്റര്‍ സംവിധാനങ്ങളും, പരിശീലന പരിപാടികളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സംരംഭകത്വത്തിനായുള്ള സാമ്പത്തിക സഹായങ്ങളും ഇതിന്റെ ഭാഗമാധഢ1പ യി നല്‍കുന്നുണ്ട്. ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്  സെന്ററിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും, സ്വതന്ത്ര സംരംഭകരാകാനും കൂടുതല്‍ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും ഇത്തരം പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്നു.

Top