Society Today
Breaking News

കൊച്ചി:  ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിഞ്ഞ് പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഭൂമി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ് പറഞ്ഞു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റര്‍ ആന്റ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം' ഉദയം ' വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ കോളജ് ക്യാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍ക്കിടെക്ച്ചറും സ്‌പേസ് റിസര്‍ച്ചും പരിസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്.രണ്ടും മനുഷ്യന്റെ ആവാസ വ്യവസ്ഥയെ രൂപകല്‍പ്പന ചെയ്യുന്നതാണ്. ആര്‍ക്കിടെക്ച്ചറും സ്‌പേസ് റിസര്‍ച്ചും ഊര്‍്ജ്ജ കാര്യക്ഷമതയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. രണ്ടിന്റെയും അടിസ്ഥാനം ഒന്നു തന്നെയാണ്. പരിസ്ഥിതി സൗഹൃദമായ കെട്ടിട നിര്‍മ്മാണത്തിനായിരിക്കണം യുവ ആര്‍ക്കിടെക്റ്റുമാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഡോ. എസ് സോമനാഥ് പറഞ്ഞു. ആസാദിയില്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആര്‍ക്കിടെക്്ച്ചര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഡിവിഷന്റെ ലോഞ്ചും ചടങ്ങില്‍ അദ്ദേഹം നിര്‍വ്വഹിച്ചു.

ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ.ബി.ആര്‍ അജിത് അധ്യക്ഷത വഹിച്ചു. എം. ജി യൂണിവേഴ്‌സിറ്റി ബി ആര്‍ക്ക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അനീറ്റ പോള്‍, രണ്ടാം റാങ്ക് നേടിയ കൃപാ കൃഷ്ണകുമാര്‍, അഞ്ചാം റാങ്ക് നേടിയ  നീത ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹൈബി ഈഡന്‍ എം.പി, തൃപ്പൂണിത്തുറ നഗര സഭ ചെയര്‍പേഴ്‌സണ്‍ രമാ സന്തോഷ്,  എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. ബാബു മൈക്കിള്‍, ആസാദി ഫിനാന്‍സ് ഡയറക്ടര്‍ ദേവി അജിത്, സി.ഇ.ഒ അമ്മു അജിത്,പ്രിന്‍സിപ്പാള്‍ ഡോ. ബാബു രാജേശ്വരന്‍,ആര്‍ക്കിടെക്റ്റ് കേശവ് ഗംഗാധരന്‍, ആര്‍ക്കിടെക്റ്റ് ജബീന്‍ സക്കറിയാസ്  തുടങ്ങിയവര്‍ സംസാരിച്ചു.

Top