8-October-2024 -
By. news desk
കൊച്ചി: നിധി നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് നിധി കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഉടനടി നടപ്പിലാക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷന് (ചഇഅ) സംസ്ഥാന വാര്‍ഷിക പൊതു സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കല്‍ എന്‍ സി എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലീഷ് എ. എ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ജോസഫ് ഇ എ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് എം വി മോഹനന്, സെക്രട്ടറി സുരേഷ് എം, ട്രഷറര്‍ സുബ്രഹ്മണ്യന് പി എസ്, സോണല്‍ പ്രസിഡന്റുമാരായ ബിനീഷ് ജോസഫ്, ഗോപന് ജി നായര്‍, ഹേമചന്ദ്രന് നായര്‍, നിധീഷ് പി സി, അടൂര്‍ സേതു എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ക്ലാസുകള്‍, ബിസിനസ് മീറ്റിംഗ് എന്നിവയായിരുന്നു മറ്റു പരിപാടികള്‍.പുതിയ ഭാരവാഹികളായി ഡേവീസ് എ പാലത്തിങ്കല്‍ (പ്രസിഡന്റ്), ജോസഫ് ഇ എ, അടൂര്‍ സേതു (വൈസ് പ്രസിഡന്റുമാര്‍), സലീഷ് എ എ (ജനറല്‍ സെക്രട്ടറി), സുരേഷ് എം, സുബ്രഹ്മണ്യന് പി ബി, ബിനീഷ് ജോസഫ്, ഗോപന് ജി നായര്‍ (സെക്രട്ടറിമാര്‍), രാജേഷ് പി ആര് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.