14-April-2023 -
By. sports desk
കൊച്ചി: ക്രിക്കറ്റ് പ്രേമികള്‍ക്കായി ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ഹോള്‍ഡറായ ജിയോസിനിമ, 40 നഗരങ്ങളിലും പട്ടണങ്ങളിലും ടാറ്റ ഐപിഎല്‍ ഫാന്‍സ് പാര്‍ക്കുകള്‍ എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 16ന്, എറണാകുളത്തെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന ടാറ്റ ഐപിഎല്‍ ഫാന്‍ പാര്ക്കിലേക്കില്, മുംബൈ ഇന്ത്യന്സ്കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് തത്സമയ സംപ്രേക്ഷണം, വൈകുന്നേരം 3:30 നും , പിന്നീട് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സ് എന്നിവ തത്സമയ കാണുന്നതിന് ജിയോസിനിമ അവസരമൊരുക്കും.
ടാറ്റ ഐപിഎല്‍ ഫാന്‍ പാര്‍ക്ക് ഗേറ്റുകള്‍ ഉച്ചയ്ക്ക് 1:30 മുതല്‍ തുറക്കും.ടാറ്റ ഐപിഎല്‍ ഫാന്‍ പാര്‍ക്കുകളിലേക്കുള്ള ആക്സസ് സൗജന്യമായിരിക്കും കൂടാതെ വലിയ എല്‍ഇഡി സ്ക്രീനുകളില്‍ ജിയോസിനിമ ആപ്പ് വഴി ആരാധകര്‍ക്ക് ലൈവ് സ്ട്രീം ചെയ്യുന്ന ഗെയിമുകള്‍ ആസ്വദിക്കാനാകും. പ്രത്യേക ഫാമിലി സോണ്‍, കിഡ്സ് സോണ്‍, ഫുഡ് ആന്റ് ബിവറേജസ്, ജിയോസിനിമ എക്സ്പീരിയന്‍സ് സോണ്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആവേശകരമായ ഓഫറുകളുടെ ഒരു നിരയ്ക്കൊപ്പം ക്രിക്കറ്റ് ആസ്വദിക്കാനുള്ള മികച്ച അനുഭവമായിരിക്കും ഫാന്‍ പാര്‍ക്കുകള്‍.ആരാധകരും കാഴ്ചക്കാരും അവരുടെ സൗകര്യത്തിനനുസരിച്ച് മികച്ച രീതിയില്‍ ജിയോ സിനിമ ആപ്പിലൂടെ ക്രിക്കറ്റ് ആസ്വാദനം തുടരുന്നുണ്ടെങ്കിലും, ഞങ്ങളുടെ ഓഫറുകള്‍ രാജ്യത്തുടനീളം സര്വ്വവ്യാപിയാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അത് വീട്ടിലിരുന്നോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പുറത്ത് നിന്നോ ആകട്ടെയെന്നും വയാകോം 18 വക്താവ് പറഞ്ഞു.