Society Today
Breaking News

കൊച്ചി: ആസിയാന്‍ ഇന്ത്യ മാരിടൈം എക്‌സര്‍സൈസ് സിംഗപ്പൂരില്‍ തുടങ്ങി. സിംഗപ്പൂരിലെ ചാംഗി നേവല്‍ ബേസില്‍ നടന്നു ചടങ്ങില്‍ ഇന്ത്യന്‍ നാവിക സേന മേധാവി  അഡ്മിറല്‍ ആര്‍ ഹരി കുമാരും റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ നാവികസേനാ മേധാവി റിയറല്‍ അഡ്മിറല്‍ സീന്‍ വാട്ടും ചേര്‍ന്നാണ് അഭ്യാസ പ്രകടനം ഉദ്ഘാടനം ചെയ്തത്. മറ്റ് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ നേവിയും ഇന്ത്യന്‍ നേവിയും ചേര്‍ന്നാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. മെയ് എട്ടുവരെ രണ്ടു ഘട്ടമായി നടക്കുന്ന അഭ്യാസ പ്രകടനം രാജ്യങ്ങള്‍ തമ്മില്‍ സമുദ്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ആസിയാന്‍, ഇന്ത്യന്‍ നാവികസേനകള്‍ക്കിടയില്‍ വിശ്വാസവും സൗഹൃദവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

അഭ്യാസത്തിന്റെ ഹാര്‍ബര്‍ ഘട്ടം  മുതല്‍ നാലു വരെ ചാംഗി നേവല്‍ ബേസിലും കടല്‍ ഘട്ടം  മെയ് 07 മുതല്‍ 08 വരെ ദക്ഷിണ ചൈനാ കടലിലും നടക്കും.  ഹാര്‍ബര്‍ ഘട്ടത്തില്‍ പങ്കെടുക്കുന്ന നാവികസേനകള്‍ തമ്മിലുള്ള പ്രൊഫഷണലും സാമൂഹികവുമായ ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിക്കും, ക്രോസ് ഡെക്ക് സന്ദര്‍ശനങ്ങള്‍, സബ്ജക്റ്റ് മാറ്റര്‍ എക്‌സ്‌ചേഞ്ചുകള്‍ , പ്ലാനിംഗ് മീറ്റിംഗുകള്‍ മുതലായവയും ഇതില്‍ ഉള്‍പ്പെടുന്നു.  മെയ് 07 മുതല്‍ 08 വരെ ദക്ഷിണ ചൈനാ കടലില്‍ പങ്കെടുക്കുന്ന കടല്‍ ഘട്ടത്തില്‍ നാവികസേനയ്ക്ക് സമുദ്രമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും നിര്‍വ്വഹണത്തിലും അടുത്ത ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരം നല്‍കും.ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ഡിസ്‌ട്രോയര്‍, ഐഎന്‍എസ് ഡല്‍ഹി, ഐഎന്‍എസ് സത്പുര എന്നീ യുദ്ധകപ്പലുകള്‍ക്കൊപ്പം പി81  മാരിടൈം പട്രോള്‍ വിമാനവും  ആസിയാന്‍ ഇന്ത്യ മാരിടൈം എക്‌സര്‍സൈസില്‍ പങ്കെടുക്കും. ഈസ്‌റ്റേണ്‍ ഫ് ളീറ്റിന്റെ കമാന്‍ഡിംഗ് ഫ ഌഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ കമാന്‍ഡിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

Top