4-May-2023 -
By. news desk
കൊച്ചി: വൈറ്റില-കാക്കനാട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ഏപില്‍ 27ന് ഈ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ പീക്ക് അവറുകളില്‍ രാവിലെ 8 മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ 7 മണി വരെയുമായിരുന്നു സര്‍വ്വീസ്. എന്നാല്‍ ഇന്നലെ മുതല്‍ ഈ റൂട്ടില്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തേക്കും ഇന്‍ഫോപാര്‍ക്കിലേക്കും കാക്കനാട് വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് ഫീഡര്‍ ബസും ഫീഡര്‍ ഓട്ടോയും ലഭ്യമാണ്. ബോട്ടുകളുടെ സമയക്രമം ഇതോടൊപ്പം നല്‍കുന്നു.
ഇടപ്പള്ളി പള്ളി തിരുനാള്‍:
കൊച്ചി മെട്രോ സര്‍വ്വീസ് രാത്രി 11 മണി വരെ നീ്ട്ടി
ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി കൊച്ചി മെട്രോ സര്‍വ്വീസ് നീട്ടുന്നു. മെയ് 4 മുതല്‍ പതിനൊന്നാം തീയതി വരെയാണ് സര്‍വ്വീസ് സമയം നീട്ടുക. ഈ ദിവസങ്ങളില്‍ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആലുവയിലേക്കും എസ് എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11 മണിക്ക് ആയിരിക്കും. ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. സെന്റ് ജോര്‍ജ് ഫൊറോന പള്ളി അധികാരികളില്‍ നിന്നുള്ള അഭ്യര്‍ത്ഥന പരിഗണിച്ചാണ് തിരുനാളിനോടനുബന്ധിച്ച് കൊച്ചി മെട്രോ നീട്ടുന്നത്.
#kochi #kochi water metro #kochi metro# water metro ernakulam #water metro vytila #water metro kakkanad #kmrl