Society Today
Breaking News

 കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് ഏറ്റവും മികച്ച ഡാറ്റാ ഗുണനിലവാരത്തിനുള്ള  ട്രാന്‍സ്  യൂണിയന്‍  സിബില്‍  പുരസ്‌കാരം  ലഭിച്ചു.  2022  ജൂണ്‍  മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലത്തെ തുടര്‍ച്ചയായ റിപ്പോര്‍ട്ടിങാണ് ഇതിനു പരിഗണിച്ചതെന്ന് മുത്തൂറ്റ്  മിനി  ഫിനാന്‍സിയേഴ്‌സ് മാനേജിങ്  ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. റിപ്പോര്‍ട്ടിങിന്റെ കാര്യത്തില്‍ ഉയര്‍ന്ന  നിലവാരവും  ഡാറ്റാ  ഗുണമേന്‍മയുംനിലനിര്‍ത്തുന്നതില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.രാജ്യത്തെ  വിവിധ  ബാങ്ക്  ഇതര  ധനകാര്യ  സ്ഥാപനങ്ങളുടെ  ഡാറ്റാ  ഗുണനിലവാര സൂചികകള്‍ സമഗ്രമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം.  ഡാറ്റാ  ഗുണനിലവാര  സൂചികയുടെ  ശരാശരി  98  എന്ന  നിലയില്‍  നിര്‍ത്തിയാണ് മുത്തൂറ്റ്  മിനി  ഫിനാന്‍സിയേഴ്‌സ്  ഇവിടെ  കൃത്യമായ  മേധാവിത്തം  സ്ഥാപിച്ചത്.  വ്യവസായ രംഗത്തെ ശരാശരി 97ല്‍ താഴെ മാത്രമാണ്.ട്രാന്‍സ് യൂണിയന്‍ സിബിലില്‍ നിന്ന് ഈ അംഗീകാരം നേടുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും പുരസ്‌കാരം  സ്വീകരിച്ചുകൊണ്ട് മാത്യു മുത്തൂറ്റ് പറഞ്ഞു.

കഠിനാധ്വാനത്തിലും ഡാറ്റ  റിപ്പോര്‍ട്ടു ചെയ്യുന്നതില്‍  അതീവ  കൃത്യതയും  വിശ്വാസ്യതയും  പുലര്‍ത്തുന്നതിലും  തങ്ങളുടെ ടീമിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.   ഉത്തരവാദിത്തമുള്ള എന്‍ബിഎഫ്‌സി എന്ന നിലയില്‍ ഡാറ്റയുടെ കൃത്യതയ്ക്കും സുതാര്യതയ്ക്കും ഉള്ള  പ്രാധാന്യം  തങ്ങള്‍  മനസിലാക്കുന്നു  എന്നും  എല്ലാ  പ്രവര്‍ത്തനങ്ങളിലും  ഉയര്‍ന്ന നിലവാരം  നിലനിര്‍ത്താന്‍  തങ്ങള്‍  പ്രതിജ്ഞാബദ്ധരാണെന്നും  അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ട്രാന്‍സ് യൂണിയന്‍ സിബിലില്‍ നിന്നുള്ള ഈ പുരസ്‌ക്കാരമെന്നും അതു സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അഭിമാനമുന്നെും മുത്തൂറ്റ്  മിനി  ഫിനാന്‍സിയേഴ്‌സ്  സിഇഒ  പി.  ഇ.  മത്തായി  പറഞ്ഞു. സുതാര്യതയും  ഉയര്‍ന്ന  നിലവാരവും  നിലനിര്‍ത്തുന്നതില്‍  തങ്ങള്‍ക്കുള്ള  പ്രതിബദ്ധതയാണ് ഈ പുരസ്‌കാരത്തിലൂടെ പ്രതിഫലിക്കുന്നത്. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ സേവനങ്ങള്‍ അനുഭവിക്കാനായി  കൂടുതല്‍ ഉപഭോക്താക്കളെ  ആകര്‍ഷിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് ആത്മവിശ്വാസമുന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിവിധ സാമ്പത്തിക  സ്ഥാപനങ്ങള്‍ക്ക് വായ്പയുമായി ബന്ധപ്പെട്ട  സേ വനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍.  ഡാറ്റാ ഗുണനിലവാര റിപ്പോര്‍ട്ടിങില്‍  വളരെ  മികച്ച  പ്രകടനം  കാഴ്ചവെക്കുന്ന  കമ്പനികളെ അംഗീകരിക്കുന്ന  സാമ്പത്തിക  സേവന  വ്യവസായത്തിലെ  പുരസ്‌കാരങ്ങളില്‍  ഒന്നാണ് മികച്ച ഡാറ്റാ ഗുണനിലവാര പുരസ്‌കാരം.തങ്ങളുടെ  പ്രവര്‍ത്തനങ്ങളില്‍  ഗുണനിലവാരവും  കൃത്യതയും  ഉയര്‍ന്ന തോതില്‍ നിലനിര്‍ത്താനുള്ള     മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ  പ്രതിബദ്ധതയ്ക്കുള്ള അടയാളമാണ് ഈ പുരസ്‌കാരം. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നവീനവും വിശ്വസനീയവുമായ  സാമ്പത്തിക   പരിഹാരങ്ങള്‍ നല്‍കുന്നത് തുടരാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്.മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, യുപി, ഗോവ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിലായുള്ള 865ല്‍ പരം  ശാഖകളുടെ ശൃംഖലയും നാലായിരത്തോളം ജീവനക്കാരുമാണുള്ളത്.

Top