10-May-2023 -
By. news desk
കൊച്ചി: മുംബൈ ഇന്‍ഡെല്‍ കോര്‍പ്പറേഷന്റെ സുപ്രധാന കമ്പനിയും സ്വര്‍ണ വായ്പ നല്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനവുമായ ഇന്‍ഡെല്‍ മണിക്ക് അതിവേഗം വളരുന്ന എന്‍ബിഎഫ്സിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചു. മുംബൈയില്‍ നടന്ന രണ്ടാമത് ബിഎഫ്എസ്ഐ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനനും ബിസിനസ് ഹെഡും ഇവിപിയുമായ ജിജിത്രാജ് തെക്കയിലും ചേര്‍ന്ന് ഫിനാന്‍സ് ഇന്‍ഡസ്ട്രി ഡവലപ്മെന്റ് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍ മഹേഷ് ജി തക്കറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
മൂവായിരം കോടി രൂപയ്ക്കുള്ള വായ്പകള്‍ വിതരണം ചെയ്തുകൊണ്ട് 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ വിതരണത്തില്‍ ഇന്‍ഡെല്‍മണി 210 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കമ്പനിയുടെ വായ്പാ പോര്‍ട്ഫോളിയോയില്‍ 92 ശതമാനവും സ്വര്‍ണ പണയത്തിന്മേലുള്ള വായ്പയാണ്. ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 2022-23 സാമ്പത്തിക വര്‍ഷം 72 ശതമാനം വളര്‍ന്ന് 1200 കോടി രൂപയിലെത്തിയിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷം 31 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 2022 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ലാഭം 6 മടങ്ങാണ് വര്‍ധിച്ചത്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഈ വര്‍ഷം ഇന്‍ഡെല്‍ മണിയുടെ റേറ്റിംഗ് ട്രിപ്പിള്‍ ബി പഌസ് സ്റ്റേബിള്‍ എന്ന നിലയില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2021- 22 സാമ്പത്തിക വര്‍ഷവും 202223 സാമ്പത്തിക വര്‍ഷവും പബഌക് ഇഷ്യുവിലൂടെ മാറ്റാനാവാത്ത കടപ്പത്രങ്ങളും (എന്‍സിഡി) കമ്പനി പുറത്തിറക്കുകയും 169 ശതമാനം വരിക്കാരെ നേടുകയുമുണ്ടായി.അഭിമാനകരമായ ഈ ബഹുമതി നേടാന്‍ കഴിഞ്ഞതില്‍ അനല്പമായ സന്തോഷമുണ്ടെന്നും ഉപഭോക്തക്കളെ കേന്ദ്രീകരിച്ച്, മികച്ച ഉല്പന്നങ്ങളും ഭാവനാ സമ്പത്തും ഉപയോഗിച്ച് പുതിയ വിപണികളില്‍ ഇടപെടാനാണ് ശ്രമിച്ചതെന്നും ഇന്‍ഡെല്‍മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
ഇടപാടുകാരുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള ദീര്‍ഘകാല വായ്പകള്‍ ആവേശകരമായ പ്രതികരണമുയര്ത്തുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഏറ്ററ്വുമിഷ്ടപ്പെടുന്ന സ്വര്‍ണവായ്പാ എന്‍ബിഎഫ്സി എന്ന നിലയിലുള്ള മുന്നേറ്റത്തിന് തുടര്‍ന്നും പ്രചോദനമാകും ബഹുമതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്‍ഡെല്‍ മണിക്ക് ഇപ്പോള്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര , എന്നിവിടങ്ങളിലായി 253 ശാഖകളുണ്ട്. 202324 സാമ്പത്തിക വര്‍ഷം മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, പശ്ചിമ ബങ്കാള്‍ എന്നിവിടങ്ങളിലായി 105 ശാഖകള്‍ കൂടി തുറക്കും. മൂന്നാമത്തെ മാറ്റാനാകാത്ത എന്‍സിഡി പബഌക് ഇഷ്യു ഈ മാസം തന്നെ ഇറക്കാനും പദ്ധതിയുണ്ട്.