Society Today
Breaking News

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സ് രാജ്യത്തെ ആദ്യ ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയോടേയുള്ള ആള്‍ട്രോസ് ഐസിഎന്‍ജി പുറത്തിറക്കി. 7.55 ലക്ഷം രൂപയാണ് (ഓള്‍ഇന്ത്യ എക്‌സ്‌ഷോറൂം) ആമുഖ വാഹനത്തിന്റെ ആമുഖ വില.  മികച്ച സവിശേഷതകളോടെ അവതരിപ്പിക്കുന്ന ആള്‍ട്രോസ് ഐസിഎന്‍ജി ഒരു പ്രീമിയം ഹാച്ച്ബാക്കിന്റെ സുഖസൗകര്യവും ആഢംബരവും ഉറപ്പ് വരുത്തുന്നുണ്ടെന്ന്  ടാറ്റാ മോട്ടോര്‍ പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറായ ഷൈലേഷ് ചന്ദ്ര പറഞ്ഞു.വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ എന്നിങ്ങനെയുള്ള നൂതനമായ സവിശേഷതകളോടേയാണ് ആള്‍ട്രോസ് ഐസിഎന്‍ജി വന്നെത്തുന്നത്. തിയാഗോയിലും ടിഗോറിലും ഐസിഎന്‍ജി പരീക്ഷിച്ച് വിജയിച്ചശേഷം പുറത്തിറക്കുന്ന ആള്‍ട്രോസ് ഐസിഎന്‍ജി വ്യക്തിഗത സെഗ്മെന്റിലെ മൂന്നാമത്തെ സിഎന്‍ജി വാഗ്ദാനമാണ്.കുറഞ്ഞ ചെലവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ െ്രെഡവും മനസ്സില്‍ കണ്ടുകൊണ്ട് ബദല്‍ ഇന്ധന വഴികള്‍ തേടുന്ന ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

വ്യാപകമായി എളുപ്പം ലഭിക്കുന്ന ഒരു ഇന്ധനമെന്ന നിലയില്‍ സിഎന്‍ജി ഏറെ അംഗീകാരം പിടിച്ചുപറ്റി കഴിഞ്ഞു. എന്നിരുന്നാലും, ഒരു സിഎന്‍ജി കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങള്‍ അഭിലഷിക്കുന്ന സവിശേഷതകളുടെ അപര്യാപ്തതയും കുറഞ്ഞ ബൂട്ട് വലിപ്പവുമൊക്കെ പലരേയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ 2022 ജനുവരിയില്‍ തിയാഗോവിലും ടിഗോവിലും അത്യാധുനികമായ ഐസിഎന്‍ജി സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ത്തുകൊണ്ട് സവിശേഷതകളുടെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ച്ച വേണ്ടിവരില്ല എന്ന് തങ്ങള്‍ കാട്ടിക്കൊടുത്തുവെന്നും ഷൈലേഷ് ചന്ദ്ര പറഞ്ഞു. ഉന്നത നിലവാരമുള്ള പ്രകടനവും ഏറ്റവും മികച്ച സവിശേഷതകളുമായാണ് ആ മോഡലുകള്‍ പുറത്തിറക്കിയത്. അതുപോലെ  ആള്‍ട്രോസ് ഐസിഎന്‍ജിയും സന്തോഷപൂര്‍വ്വം പുറത്തിറക്കുന്നു. ഇവിടെ സിഎന്‍ജി വിപണിയിലെ ഒരു പ്രധാന ഉല്‍കണ്ഠയായ ബൂട്ട് വലിപ്പത്തിന്റെ അപര്യാപ്തത പരിഹരിച്ചു കൊണ്ട് ഈ വ്യവസായ മേഖലയിലെ ആദ്യ വാഗ്ദാനം പുറത്തിറക്കി കൊണ്ട് സിഎന്‍ജി വിപണിയെ തന്നെ പുനര്‍ നിര്‍വചിക്കുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയതിന്റേയും എഞ്ചിനീയറിങ്ങ് മികവിന്റേയും തെളിവാണ് ആള്‍ട്രോസ് ഐസിഎന്‍ജി. ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യ കണ്ടെത്തുകയും അത്യാധുനിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതിലൂടെ ഈ കാര്‍ പരിഗണിക്കുന്ന കാര്യത്തില്‍ വ്യക്തിഗത സെഗ്മെന്റിലെ ഉപഭോക്താക്കള്‍ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്നാണ് തങ്ങളുടെ പ്രതീകഷയെന്നും അദ്ദേഹം വ്യക്തമാക്കി.ആറ് വേരിയന്റുകളിലായാണ് ആള്‍ട്രോസ് ഐസിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. എക്‌സ് ഇ, എക്‌സ് എം+, എക്‌സ് എം+ (എസ്), എക്‌സ് സെഡ്, എക്‌സ് സെഡ്+ (എസ്), എക്‌സ് സെഡ്+ 0 (എസ്) എന്നിവ ഓപ്പറാ ബ്ലൂ, ഡൗണ്‍ ടൗണ്‍ റെഡ്, ആര്‍ക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മൂന്ന് വര്‍ഷം/1,00,000 കിലോമീറ്റര്‍ എന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടു കൂടി വരുന്ന ആള്‍ട്രോസ് ഐസിഎന്‍ജി ഉടമസ്ഥതയുടെ മൊത്തം ചെലവ് കുറയ്ക്കുന്നുവെന്നും ഷൈലേഷ് ചന്ദ്ര പറഞ്ഞു

Top