23-May-2023 -
By. Business Desk
കൊച്ചി: ഇന്ത്യയിലെ മുന്‍ നിര ഇലക്ട്രിക് വാഹന, സംശുദ്ധ ഊര്‍ജ്ജ സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കി. 1,45,000 രൂപ വിലയിലാണ് വാഹനം വിപണിയിലെത്തുന്നത്. സൂപ്പര്‍ ഇവിസിമ്പിള് വണ്‍ 1,58,000 രൂപയിലും ലഭ്യമാകും. 750 വാട്ട് ചാര്‍ജ്ജര്‍ കൂടി ഉള്‍പ്പെടുന്ന വിലയാണിതെന്ന കമ്പനി അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ 18 മാസങ്ങളില്‍ 1 ലക്ഷത്തിലധികം മുന്‍ കൂട്ടിയുള്ള ബുക്കിങ്ങുകള്‍ രേഖപ്പെടുത്തിയതിലൂടെ സിമ്പിള്‍ വണ്ണിന് ലഭിച്ചിരിക്കുന്നത് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ്. ഇപ്പോള്‍ ഔദ്യോഗികമായി പുറത്തിറക്കിയതോടെ ബാംഗ്ലൂരില്‍ നിന്ന് ആരംഭിച്ചു കൊണ്ട് ഘട്ടംഘട്ടമായി ഉപഭോക്താക്കള്‍ക്ക് ഡെലിവറി നല്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വരും ദിവസങ്ങളില്‍ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ 160180 റീട്ടെയ്ല്‍ സ്റ്റോറുകള്‍ അടങ്ങുന്ന ഒരു ശൃംഖല വഴി അടുത്ത 12 മാസങ്ങളില്‍ 4050 നഗരങ്ങളിലേക്ക് ചില്ലറ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഐഡിസിയില്‍(ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യം) 212 കിലോമീറ്റര്‍ എന്ന റെയ്ഞ്ച് നല്കുന്ന സ്ഥിരമായി ഘടിപ്പിച്ചതും അഴിച്ചെടുത്ത് കൊണ്ടുപോകാവുന്നതുമായ ബാറ്ററികള്‍ ഉള്ള ഇരുചക്ര വാഹനമായ സിമ്പിള്‍ വണ്‍ ഇന്ത്യയിലെ ഏറ്റവും ദീര്‍ഘമായ റെയ്ഞ്ച് നല്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനമായിരിക്കുമെന്നും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യാ സര്‍ക്കാരിന്റെ വീക്ഷണത്തിന് അനുസൃതമായി നിര്‍മ്മിച്ച ഈ ഇരുചക്ര വാഹനം 214 ഐപി പോര്‍ട്ട്ഫോളിയോകള്‍ നല്കുന്ന കമ്പനിയില്‍ നിന്നാണ് വന്നെത്തുന്നത്. ഇതിനു പുറമേ വെറും 2.77 സെക്കന്റുകളില്‍ പൂജ്യത്തില്‍ നിന്നും 40 കിലോമീറ്ററിലേക്ക് വേഗത കൈവരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗതയാര്‍ന്ന ഇലക്ട്രിക് ഇരുചക്ര വാഹനമായി മാറുകയും ചെയ്യുന്നു
ഇത്. സിമ്പിള്‍ വണ്ണിനെ കൂടുതല്‍ അനുപമമാക്കുന്നത് ഇതാദ്യമായി തെര്‍മല്‍ മാനേജ്മെന്റ് സംവിധാനത്തോടെ വന്നെത്തുന്നു ഈ സ്കൂട്ടര്‍ എന്നതുകൂടിയാണ്. ഐഐടി ഇന്‍ഡോറിന്റെ സഹകരണത്തോടു കൂടി വികസിപ്പിച്ചെടുത്ത ഈ സംവിധാനം താപവുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളും പരിഹരിക്കുവാന്‍ സഹായിക്കു്മെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഈ വര്‍ഷം ആദ്യമാണ് ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് തമിഴ്നാട്ടിലെ ശൂലഗിരിയില്‍ പുതിയ നിര്‍മ്മാണ പ്ലാന്റായ സിമ്പിള്‍ വിഷന്‍ 1.0 ഉല്‍ഘാടനം ചെയ്യുന്നത്. പ്രതിവര്‍ഷം 5 ലക്ഷം യൂണിറ്റുകളോളം ഉല്‍പ്പാദിപ്പിക്കുവാനുള്ള കഴിവ് ഈ പ്ലാന്റിനുണ്ട്. പുതിയ നിരവധി ഉല്‍പ്പന്നങ്ങള്‍ വരാനിരിക്കുന്നു. മാത്രമല്ല, ആര് ആന്റ് ഡിയിലാണ് കമ്പനി മുഖ്യ ശ്രദ്ധയുന്നുന്നതും. അതിനാല്‍ തന്നെ ഹരിത സഞ്ചാര മേഖലയിലേക്കുള്ള ആഗോള പരിവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ നിലകൊള്ളുക എന്നതാണ് സിമ്പിള്‍ എനര്‍ജി ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.