24-May-2023 -
By. news desk
കൊച്ചി: ചൊവ്വാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ജിയോസിനിമ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലെ അവസാന ഓവറുകളില്‍ ജിയോസിനിമയിലെ കാഴ്ചക്കാരുടെ എണ്ണം 2.5 കോടിയിലെത്തി. പ്ലേ ഓഫ് മത്സരത്തില്‍ 16 റണ്‍സിന് ജയിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിലേക്ക് കടന്നത്.
ഏപ്രില്‍ 17ന് നടന്ന ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്ത 2.4 കോടിയാണ് ജിയോസിനിമയിലെ മുന്‍ വ്യൂവര്‍ഷിപ്പ് റെക്കോര്‍ഡ്.ജിയോസിനിമയില്‍ സൗജന്യമായാണ് ഐ പി എല്‍ സ്ട്രീം ചെയ്യുന്നത് . പ്ലാറ്റ്‌ഫോമിലെ മൊത്തം വീഡിയോ കാഴ്ചകള്‍ ഇതിനകം 1300 കോടി കടന്ന് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. ഓരോ കാഴ്ചക്കാരനും ഓരോ മത്സരത്തിലും ചെലവിടുന്ന ശരാശരി സ്ട്രീമിംഗ് സമയം 60 മിനിറ്റാണ്.സ്‌പോണ്‍സര്‍ഷിപ്പുകളുടെയും പരസ്യദാതാക്കളുടെയും എണ്ണത്തിലും , ജിയോസിനിമ റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്.